ബിനീഷിന്റെ ജാമ്യം, മാസങ്ങൾ നീണ്ട നിയമപോരാട്ടത്തിനൊടുവിൽ
text_fieldsബംഗളൂരു: പരപ്പന അഗ്രഹാര സെൻട്രൽ ജയിലിലെ തടവറ ജീവിതം ഒരു വർഷം തികയാറാവുേമ്പാഴാണ് ബിനീഷ് കോടിയേരിക്ക് ജാമ്യം ലഭിക്കുന്നത്. പലതവണ ഹൈകോടതി ബെഞ്ച് മാറിയതും വാദങ്ങൾ നീണ്ടുപോയതും വിധി വൈകാൻ കാരണമായി. 2021 ഏപ്രിൽ മുതൽ 23 ലധികം തവണയാണ് ജാമ്യപേക്ഷ ഹൈകോടതി പരിഗണിച്ചത്.
ഹൈകോടതിയുടെ മൂന്നു ബെഞ്ചുകളിലായി ഏഴു മാസമാണ് വാദം നടന്നത്. 2020 ആഗസ്റ്റിൽ കൊച്ചി സ്വദേശി അനൂപ് മുഹമ്മദ്, തൃശ്ശൂർ തിരുവില്വാമല സ്വദേശി റിജേഷ് രവീന്ദ്രൻ, കന്നട സീരിയൽ നടി ഡി. അനിഖ എന്നിവരെ മയക്കുമരുന്ന് കേസിൽ എൻ.സി.ബി അറസ്റ്റ് ചെയ്തതോടെയാണ് ബിനീഷിനെതിരെ അന്വേഷണം ആരംഭിച്ചത്.
അനൂപ് മുഹമ്മദുമായി ബിനീഷിനുള്ള സാമ്പത്തിക ഇടപാടിലാണ് ഇ.ഡി കേസെടുത്ത് 2020 ഒക്ടോബർ 29ന് അറസ്റ്റ് ചെയ്യുന്നത്. ബംഗളൂരുവിൽ ഹോട്ടൽ നടത്താനായി പണം വായ്പ നൽകിയതല്ലാതെ അനൂപുമായി മറ്റൊരു ബന്ധവുമില്ലെന്നായിരുന്നു ബിനീഷിെൻറ മൊഴി.
തുടർന്ന് ബിനീഷിെൻറ തിരുവനന്തപുരത്തെ വീട്ടിൽ നടന്ന റെയ്ഡിൽ ഇ.ഡി കണ്ടെടുത്ത അനൂപിെൻറ ഡെബിറ്റ് കാർഡിന് പിന്നിൽ ബിനീഷിെൻറ ഒപ്പാണെന്ന് ഇ.ഡി അവകാശപ്പെട്ടു. അനൂപ് ബിനീഷിെൻറ ബിനാമിയാണെന്നും ബിനീഷ് ഡയറക്ടറായ ബീ ക്യാപിറ്റൽ ഫോറെക്സ് ട്രേഡിങ്, ബീ ക്യാപിറ്റൽ ഫിനാൻഷ്യൽ സർവിസസ് എന്നിവ കടലാസ് കമ്പനികളാണെന്നുമായിരുന്നു ഇ.ഡിയുടെ കുറ്റപത്രത്തിലുണ്ടായിരുന്നത്. ബിനീഷിെൻറ അക്കൗണ്ടിലെത്തിയ അഞ്ചു കോടി കേന്ദ്രീകരിച്ചായിരുന്നു അന്വേഷണം.
അഞ്ചു കോടി സംബന്ധിച്ച് കൂടുതൽ തെളിവുകൾ ഇ.ഡിക്ക് കണ്ടെത്താനാകാത്തതും ജാമ്യം ലഭിക്കുന്നതിന് നിർണായകമായി. ബംഗളൂരുവിലെ ഹയാത്ത് ഹോട്ടലിനുവേണ്ടി അനൂപിന് 60 ലക്ഷത്തോളം രൂപ വായ്പയായി നൽകിയതെന്നും ഇതിന് രേഖകളുണ്ടെന്നുമാണ് ബിനീഷ് കോടതിയെ അറിയിച്ചത്.
2021 ഏപ്രിലിലാണ് ഹൈകോടതിയിൽ ജാമ്യപേക്ഷയിൽ വാദം ആരംഭിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.