ബിനീഷിെൻറ വീട്ടിലെ റെയ്ഡ് നിയമയുദ്ധത്തിലേക്ക്
text_fieldsതിരുവനന്തപുരം: ബിനീഷ് കോടിയേരിയുടെ വീട്ടിൽ ഇ.ഡി നടത്തിയ പരിശോധന 'നിയമയുദ്ധ'ത്തിലേക്ക്. ഇ.ഡി ഉദ്യോഗസ്ഥരെ കേരള പൊലീസ് തടഞ്ഞതും ബിനീഷിെൻറ ഭാര്യയെയും കുഞ്ഞിനെയും ഭാര്യാമാതാവിനെയും മണിക്കൂറുകളോളം ബന്ദിയാക്കി െവച്ചതും കോടതിയിലേക്ക് നീങ്ങുമെന്നാണ് സൂചന. ജോലി തടസ്സപ്പെടുത്തിയെന്ന് ഇ.ഡിയും പുറത്തുനിന്ന് രേഖ കൊണ്ടുവന്ന് വീട്ടിലിട്ട് ഒപ്പിടാൻ ഭീഷണിപ്പെടുത്തിയെന്ന് ബിനീഷിെൻറ ബന്ധുക്കളും ആരോപിക്കുന്നു. ഉദ്യോഗസ്ഥർക്കെതിരെ ഇ.ഡി ഡയറക്ടർക്ക് ബിനീഷിെൻറ ബന്ധുക്കൾ പരാതി നൽകിയത് നിയമനടപടികളുടെ ഭാഗമായാണ്. കേരള പൊലീസും സംസ്ഥാന ബാലാവകാശ കമീഷനും ഇ.ഡിക്കെതിരെ സ്വീകരിച്ച നടപടികളും വിവാദമാകുകയാണ്.
ബിനീഷിെൻറ ഭാര്യയെ ഉൾപ്പെടെ തടഞ്ഞുെവച്ചത് എന്തിനെന്ന് ആരാഞ്ഞ് പൊലീസ് ഇ.ഡിക്ക് നോട്ടീസ് അയച്ചിട്ടുണ്ട്. എന്നാൽ ബിനീഷിെൻറ വീട്ടിൽ ഒരു ബലപ്രയോഗവും നടത്തിയിട്ടില്ലെന്നാണ് ഇ.ഡി വിശദീകരണം. പരിശോധനക്ക് അനുമതിയോടെ എത്തിയ തങ്ങൾ ആരെയും തടഞ്ഞുെവച്ചില്ലെന്നും വീട്ടിലെ മുറിയിൽനിന്ന് കണ്ടെടുത്ത രേഖ ഒപ്പിടാൻ ആവശ്യപ്പെട്ടപ്പോൾ ബിനീഷിെൻറ ഭാര്യ സമ്മതിച്ചില്ലെന്നും അവർ പറയുന്നു. ഇക്കാര്യം കോടതിയെയും പൊലീസിനെയും അറിയിക്കും. ഫലത്തിൽ തങ്ങളെയാണ് വീട്ടിൽ ബന്ദിയാക്കിയത്. പരിശോധനക്കിടയിൽ കുഞ്ഞിനെ വീട്ടിൽ നിർത്തേണ്ടെന്ന് പറഞ്ഞിരുന്നു. ബോധപൂർവമാണ് കുഞ്ഞുമായി അവിടെ തുടർന്നത്.
മുകൾനിലയിലെ മുറിയിലെ അലമാരയിൽ സൂക്ഷിച്ചിരുന്ന അനൂപിെൻറ ഡെബിറ്റ് കാർഡാണ് കെണ്ടടുത്തത്. ബിനീഷിെൻറ ഭാര്യ ഉൾെപ്പടെയുള്ളവരെ തടഞ്ഞുെവക്കുകയോ സൗകര്യങ്ങൾ നിഷേധിക്കുകയോ ചെയ്തിട്ടില്ല.
തങ്ങളെ പൊലീസ് തടഞ്ഞത് ന്യായീകരിക്കാനാകില്ല. ഇക്കാര്യങ്ങളെല്ലാം മുകളിലേക്കും കോടതിയേയും അറിയിക്കാനാണ് ഇ.ഡി നീക്കം. ബിനീഷ് കോടിയേരിക്കെതിരെ നടപടി കർക്കശമാക്കാനാണ് ഇ.ഡി നീക്കം. ബുധനാഴ്ച ഏഴിടത്ത് നടത്തിയ പരിശോധനക്ക് പുറമെ വ്യാഴാഴ്ചയും ചിലയിടങ്ങളിൽ ഇ.ഡി ഉദ്യോഗസ്ഥർ പരിശോധന നടത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.