ബിനോയ് കോടിയേരിക്കെതിരായ ആരോപണങ്ങൾ വ്യാജം- സി.പി.എം
text_fieldsതിരുവനന്തപുരം: സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണെൻറ മകന് ബിനോയി കോടിയേരിക്കെതിയുള്ള സാമ്പത്തിക ക്രമക്കേട് ആരോപണങ്ങൾ വ്യാജ മാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റ്.ബിനോയ് കോടിയേരിക്കെതിരെ നിലവിൽ കേസോ പരാതിയോ ഇല്ലെന്നും വ്യാജ ആരോപണം ഉന്നയിച്ചതിലും വാര്‍ത്ത കെട്ടിച്ചമച്ചതിനും പിന്നില്‍ വന്‍ ഗൂഢാലോചന നടന്നിട്ടുണ്ടെന്നും പാര്‍ട്ടി പ്രസ്താവനയിൽ വ്യക്തമാക്കുന്നു.
ബിനോയിക്കെതിരെ സാമ്പത്തിക ഇടപാടിെൻറ പേരില്‍ ഒരു കേസും ഇന്ത്യയിലൊരിടത്തും നിലവില്‍ ഇല്ല. തെൻറ പേരില്‍ ദുബായിലും ഏതെങ്കിലും തരത്തിലുള്ള കേസുകളോ, യാത്രാവിലക്കോ നിലവില്‍ ഇല്ലെന്ന് ബിനോയ് തന്നെ വ്യക്തമാക്കിയതാണ്. മറിച്ചാണെന്ന് തെളിയിക്കുന്ന ഒരു രേഖയും ഒരു മാധ്യമവും ഉദ്ധരിച്ചിട്ടില്ല. ദുബായില്‍ നടന്ന സാമ്പത്തിക ഇടപാട് സംബന്ധിച്ച് പരാതികള്‍ ഉള്ളതായാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. ഒരു വിദേശരാജ്യത്ത് നടന്നൂവെന്ന് പറയപ്പെടുന്ന സാമ്പത്തിക ഇടപാടില്‍ കേരള സര്‍ക്കാരിനോ, കേരളത്തിലെ സി.പി.എമ്മിനോ യാതൊന്നും ചെയ്യാനില്ല. ഈ വസ്തുതകള്‍ മറച്ചുവെച്ച് കോടിയേരി ബാലകൃഷ്ണനും സി.പി.എമ്മിനുമെതിരെ അപകീര്‍ത്തികരമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുകയും അതിന്മേല് ചര്‍ച്ച സംഘടിപ്പിക്കുകയും ചെയ്യുന്നത് ദുരുദ്ദേശപരമാണ്.വസ്തുതകള്‍ക്ക് നിരക്കാത്ത വാര്‍ത്തയാണ് മാധ്യമങ്ങളില്‍ വരുന്നതെന്നും സി.പി.എം ഫേസ്ബുക്കിൽ പ്രസിദ്ധീകരിച്ച പാർട്ടി പ്രസ്താവനയിൽ കുറ്റപ്പെടുത്തി.
വാര്‍ത്തകള്‍ക്ക് പിന്നില്‍ സി.പി.എമ്മിനെ വേട്ടയാടുകയെന്ന ഗൂഢലക്ഷ്യം മാത്രമാണുള്ളത്. ബിനോയി കോടിയേരിക്കെതിരേയും അതിെൻറ മറവില്‍ സി.പി.എമ്മിനും കോടിയേരിക്കുമെതിരേ നുണക്കഥകള്‍ പ്രചരിപ്പിക്കുകയാണെന്നും സി.പി.എമ്മിെൻറ മറ്റൊരു പോസ്റ്റിൽ പറയുന്നു.
ബിസിനസ് സംബന്ധമായി തര്‍ക്കങ്ങളെ തുടര്‍ന്ന് പോളിറ്റ് ബ്യൂറോയ്ക്ക് പരാതി നല്‍കിയെന്നാണ് വാര്‍ത്തകള്‍. എന്നാല്‍, ഇത്തരത്തില്‍ ഒരു പരാതി ലഭിച്ചിട്ടില്ലെന്ന് പാര്‍ട്ടി ജനറല്‍ സെക്രട്ടറി തന്നെ വ്യക്തമാക്കിയിട്ടുണ്ടെന്നും ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.
ഫേസ്ബുക്ക് പോസ്റ്റിെൻറ പൂർണരൂപം
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.