ബിനോയ് കോടിയേരി മുംബൈ പൊലീസിന് മുമ്പാകെ ഹാജരായി
text_fieldsമുംബൈ: ലൈംഗിക പീഡന കേസിൽ മുംബൈ പൊലീസ് ബിനോയ് കോടിയേരിയുടെ അറസ്റ്റ് രേഖപ്പെടു ത്തി. ഇതുവരെ ഒളിവിലായിരുന്ന ബിനോയ് കഴിഞ്ഞ ദിവസം മുൻകൂർ ജാമ്യം ലഭിച്ചതോടെ വ്യാഴ ാഴ്ച ഒാഷിവാര പൊലീസ് സ്റ്റേഷനിൽ ഹാജരാവുകയായിരുന്നു. കോടതി നിർദേശിച്ച ജാമ്യ ന ടപടികൾ പൂർത്തിയാക്കിയ ശേഷം മടങ്ങുകയും ചെയ്തു. തിങ്കളാഴ്ച വീണ്ടും പൊലീസ് സ്റ് റേഷനിൽ ഹാജരാകും.
ബുധനാഴ്ചയാണ് മുംബൈ ദീൻദോഷി അഡീഷണൽ സെഷൻസ് കോടതി ബിനോയിക്ക് മുൻകൂ ർ ജാമ്യം അനുവദിച്ചത്. ഒരു വ്യക്തിയുടെ അവകാശമെന്ന നിലയിലാണ് ബിനോയിക്ക് മുൻകൂർ ജാമ്യം അനുവദിക്കുന്നതെന്ന് ജഡ് ജി എം.എച്ച്. ശൈഖ്വ്യക്തമാക്കിയിരുന്നു.
ഒരു മാസത്തേക്ക് എല്ലാ തിങ്കളാഴ്ചയും അന്വേഷണ ഉദ്യോഗസ്ഥൻ മുമ്പാകെ ഹാജരാകണം, പൊലീസ് ആവശ്യപ്പെടുന്ന മുറക്ക് ഡി.എൻ.എ പരിശോധനക്ക് രക്തസാമ്പിൾ നൽകണം, സാക്ഷികളെ സ്വാധീനിക്കാൻ പാടില്ല, 25,000 രൂപ പണമായി കെട്ടിവെക്കണം, ഒരാളുടെ ആൾ ജാമ്യവും വേണം എന്നീ വ്യവസ്ഥകളോടെയാണ് കോടതി ജാമ്യം അനുവദിച്ചത്.
ജൂൺ 13നാണ് മുംബൈ ഒഷിവാര പൊലീസ് സ്റ്റേഷനിൽ ബിനോയ് കോടിയേരിക്കെതിരെ എഫ്.െഎ.ആർ രജിസ്റ്റർ ചെയ്തത്. വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചുവെന്നും എട്ടു വയസ്സുള്ള കുട്ടിയുടെ പിതാവ് ബിനോയ് ആണെന്നുമാണ് മുംബൈയിൽ സ്ഥിരതാമസമാക്കിയ ബിഹാർ സ്വദേശിയായ യുവതിയുടെ പരാതി.
ബാർ ഡാൻസറായി ജോലി ചെയ്യുേമ്പാഴാണ് ബിനോയിയുമായി 33കാരിയായ യുവതി പരിചയത്തിലാകുന്നത്. യുവതിക്ക് വിവാഹ വാഗ്ദാനം നൽകിയ ബിനോയ് അവരോട് ജോലി ഉപേക്ഷിക്കാനും ആവശ്യപ്പെട്ടു. 2010ൽ അന്ധേരിയിൽ ഫ്ലാറ്റ് എടുത്ത് നൽകി. ബിനോയ് അവിടെ പതിവ് സന്ദർശകനായിരുന്നു. ഏറെക്കാലം സാമ്പത്തിക സഹായം നൽകിയിരുന്നു.
ബിനോയ് വിവാഹിതനാണെന്ന് കഴിഞ്ഞ വർഷമാണ് മനസ്സിലാക്കിയതെന്നും അതോടെയാണ് ബന്ധം വഷളായതെന്നും പരാതിയിൽ പറയുന്നു. പിന്നീട് ബിനോയ് തന്നെ ഭീഷണിപ്പെടുത്തിയിരുന്നതായും യുവതി ആരോപിക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.