ബിനോയിയുടെ കേസിൽ ഒത്തുതീർപ്പിന് ശ്രമിച്ചിട്ടില്ല -കോടിയേരി
text_fieldsതിരുവനന്തപുരം: ബിനോയ് കോടിയേരിയുടെ പേരിലുള്ള പീഡന കേസിൽ ഒത്തുതീർപ്പിന് ശ്രമിച്ചിട്ടിെല്ലന്ന് ബിനോയ ിയുടെ പിതാവും സി.പി.എം സംസ്ഥാന സെക്രട്ടറിയുമായ കോടിയേരി ബാലകൃഷ്ണൻ. കാര്യങ്ങൾ മനസ്സിലാക്കാനുള്ള ശ്രമമാണ് നടത്തിയത്. കേസ് എന്താണെന്ന് മനസ്സിലാക്കാൻ മാത്രമാണ് ബിനോയിയുടെ അമ്മ വിനോദിനി ശ്രമിച്ചത്. അമ്മ എന്ന നി ലക്കാണ് അതേക്കുറിച്ച് അന്വേഷിച്ചത്. എന്നാൽ അഭിഭാഷകനെ കണ്ട ശേഷം ഇടപെടേണ്ട എന്ന് തീരുമാനിച്ച് മടങ്ങുകയായിരുന്നു. നിയമപരമായ വിഷയം നിയമപരമായി മാത്രമേ കൈകാര്യം ചെയ്യാനാവൂ എന്നും കോടിയേരി പറഞ്ഞു.
പരാതിക്കാരി പറയുന്ന തീയതിക്ക് മുന്നേ ബിനോയിയുടെ വിവാഹം കഴിഞ്ഞിരുന്നു. ആ തീയതികൾ ആർക്കും പരിശോധിക്കാൻ കഴിയും. ബിനോയിക്ക് ദുബൈയിൽ ബിസിനസ് ആയിരുന്നു. ബിസിനസ് തകർന്ന് കടം വന്നപ്പോഴാണ് മുമ്പ് വിവാദമുണ്ടായത്. കോടികൾ കൈവശം ഉണ്ടായിരുന്നെങ്കിൽ പ്രശ്നം ഉയർന്ന് വരില്ലല്ലോയെന്നും കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു.
ആന്തൂർ വിഷയത്തിൽ അന്വേഷണങ്ങൾ നടക്കുന്നുണ്ട്. അന്വേഷണത്തിലൂടെ വസ്തുത പുറത്ത് വരട്ടേയെന്നതാണ് പാർട്ടി നിലപാട്. വ്യവസായിയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് നഗരസഭ അധ്യക്ഷ പി കെ. ശ്യാമളക്ക് വീഴ്ച പറ്റിയിട്ടില്ല. െകട്ടിട അനുമതി കൊടുക്കുന്നതിൽ നഗരസഭാ അധ്യക്ഷക്ക് അധികാരമില്ല. അപ്പീലിൽ മാത്രമാണ് ചെയർപേഴ്സണ് ഇടപെടാൻ കഴിയുക. അപാകത പരിഹരിച്ചാൽ ലൈസൻസ് നൽകാം എന്നായിരുന്നു നിലപാട്. എന്നാൽ അപാകത പരിഹരിക്കാൻ സമയമെടുത്തു എന്നതാണ് പ്രശ്നം. അതിൽ ചെയർപേഴ്സണ് പിഴവ് പറ്റിയതായി കരുതുന്നില്ല. അതിനാൽ തന്നെ നഗരസഭാ അധ്യക്ഷ രാജി വെക്കേണ്ട പ്രശ്നമില്ലെന്നും കോടിയേരി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.