പീഡനക്കേസ്: ബിനോയ് കോടിയേരിക്ക് മുംബൈ പൊലീസിന്റെ നോട്ടീസ്
text_fieldsകണ്ണൂർ: ബിഹാർ യുവതി നൽകിയ പീഡനക്കേസിൽ ബിനോയ് കോടിയേരിക്ക് മുംബൈ പൊലീസിന്റെ നോട ്ടീസ്. ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് മുംബൈ ഒഷിവാര പൊലീസാണ് നോട്ടീസ് നൽകിയത്. എന്നാൽ, ദ ുബൈയിലുള്ള ബിനോയിയുമായി ബന്ധപ്പെടാൻ മുംബൈ പൊലീസിന് കഴിഞ്ഞിട്ടില്ല.
ഒഷിവാര പൊലീസ് സ്റ്റേഷൻ എസ്.െഎ വിനായക് യാദവ്, കോൺസ്റ്റബിൾ ദയാനന്ദ പവാർ എന്നിവർ തല ശേരി കോടിയേരിയിലെ വീട്ടിലെത്തിയാണ് നോട്ടീസ് കൈമാറിയത്. ബുധനാഴ്ച കണ്ണൂർ ജില്ല പൊലീസ് ആസ്ഥാനത് തെത്തിയ പൊലീസ് സംഘം എസ്.പി പ്രതീഷ് കുമാറുമായി ചർച്ച നടത്തിയിരുന്നു.
ഇൗമാസം 13നാണ് മുംബൈ ഒഷിവാര പൊലീസ് സ്റ്റേഷനിൽ ബിനോയ് കോടിയേരിക്കെതിരെ എഫ്.െഎ.ആർ രജിസ്റ്റർ ചെയ്തത്. വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ചുവെന്നും എട്ടുവയസ്സുള്ള കുട്ടിയുടെ പിതാവ് ബിനോയ് ആണെന്നുമാണ് മുംബൈയിൽ സ്ഥിരതാമസമാക്കിയ ബിഹാർ യുവതിയുടെ പരാതി.
തലശ്ശേരി തിരുവങ്ങാെട്ട കോടിയേരി ബാലകൃഷ്ണെൻറ വീട്, തലശ്ശേരി മൂഴിക്കരയിലെ വീട്, തിരുവനന്തപുരം പാളയത്തെ പാർട്ടി ഫ്ലാറ്റ് എന്നിങ്ങനെ മൂന്ന് വിലാസങ്ങളാണ് ബിനോയിയുടേതായി യുവതി പരാതിയിൽ നൽകിയത്.
യുവതിക്കെതിരെ ബിനോയ് കണ്ണൂർ െഎ.ജിക്ക് നൽകിയ പരാതിയുടെ വിശദാംശങ്ങളും ശേഖരിച്ചിട്ടുണ്ട്. കഴിഞ്ഞ ഏപ്രിൽ 12ന് ബിനോയി നൽകിയ പരാതിയിൽ താനുമായുള്ള അടുപ്പം മുതലെടുത്ത് ബിഹാർ യുവതി പണം തട്ടിയെടുക്കാൻ ശ്രമിക്കുന്നുവെന്നാണ് ആരോപിക്കുന്നത്. അതിന് തെളിവായി കുഞ്ഞിെൻറ സംരക്ഷണത്തിന് അഞ്ചുകോടി രൂപ നൽകണമെന്ന് ആവശ്യപ്പെട്ട് യുവതി അയച്ച കത്തിന്റെ പകർപ്പും നൽകിയിരുന്നു.
ബാർ ഡാൻസറായി ജോലി ചെയ്യുേമ്പാഴാണ് ബിനോയിയുമായി 33കാരിയായ യുവതി പരിചയത്തിലാകുന്നത്. യുവതിക്ക് വിവാഹ വാഗ്ദാനം നൽകിയ ബിനോയ് അവരോട് ജോലി ഉപേക്ഷിക്കാനും ആവശ്യപ്പെട്ടു. 2010ൽ അന്ധേരിയിൽ ഫ്ലാറ്റ് എടുത്ത് നൽകി. ബിനോയ് അവിടെ പതിവ് സന്ദർശകനായിരുന്നു. ഏറെക്കാലം സാമ്പത്തിക സഹായം നൽകിയിരുന്നു.
ബിനോയ് വിവാഹിതനാണെന്ന് കഴിഞ്ഞ വർഷമാണ് മനസ്സിലാക്കിയതെന്നും അതോടെയാണ് ബന്ധം വഷളായതെന്നും പരാതിയിൽ പറയുന്നു. പിന്നീട് ബിനോയ് തന്നെ ഭീഷണിപ്പെടുത്തിയിരുന്നതായും യുവതി ആരോപിക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.