മുംബൈ പൊലീസ് കണ്ണൂരിൽ; േചാദ്യംചെയ്യാൻ വിളിപ്പിക്കും
text_fieldsകണ്ണൂർ: ബിനോയ് കോടിയേരിക്കെതിരെ ബിഹാർ യുവതി നൽകിയ പീഡനക്കേസ് അന്വേഷിക്കുന ്നതിന് മുംബൈ പൊലീസ് കണ്ണൂരിലെത്തി. മുംബൈ ഒഷിവാര പൊലീസ് സ്റ്റേഷനിൽ നിന്ന് എസ്. െഎ വിനായക് യാദവ്, കോൺസ്റ്റബിൾ ദയാനന്ദ പവാർ എന്നിവരാണ് ബുധനാഴ്ച കണ്ണൂരില െത്തിയത്. ഇവർ കണ്ണൂർ ജില്ല പൊലീസ് ആസ്ഥാനത്തെത്തി എസ്.പി പ്രതീഷ് കുമാറിനെ കണ്ട് ചർച്ച നടത്തി. മുംബൈ പൊലീസ് ബിനോയ് കോടിയേരിയുമായി ബന്ധപ്പെട്ട കാര്യങ്ങൾ തിരക്കിയെന്നും വിശദാംശങ്ങൾ വെളിപ്പെടുത്താനാകില്ലെന്നും എസ്.പി പറഞ്ഞു. അന്വേഷണവുമായി ബന്ധെപ്പട്ട കാര്യങ്ങൾ വെളിപ്പെടുത്താൻ മുംബൈയിൽനിന്നെത്തിയ ഉദ്യോഗസ്ഥരും തയാറായില്ല.
ഇൗമാസം 13നാണ് മുംബൈ ഒഷിവാര പൊലീസ് സ്റ്റേഷനിൽ ബിനോയ് കോടിയേരിക്കെതിരെ എഫ്.െഎ.ആർ രജിസ്റ്റർചെയ്തത്. വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ചുവെന്നും എട്ടുവയസ്സുള്ള കുട്ടിയുടെ പിതാവ് ബിനോയ് ആണെന്നുമാണ് മുംബൈയിൽ സ്ഥിരതാമസമാക്കിയ ബിഹാർ യുവതിയുടെ പരാതി. തലശ്ശേരി തിരുവങ്ങാെട്ട കോടിയേരി ബാലകൃഷ്ണെൻറ വീട്, തലശ്ശേരി മൂഴിക്കരയിലെ വീട്, തിരുവനന്തപുരം പാളയത്തെ പാർട്ടി ഫ്ലാറ്റ് എന്നിങ്ങനെ മൂന്ന് വിലാസങ്ങളാണ് ബിനോയിയുടേതായി യുവതി പരാതിയിൽ നൽകിയത്.
ഇപ്പോൾ ദുബൈയിലുള്ള ബിനോയിയുമായി ബന്ധപ്പെടാൻ മുംബൈ പൊലീസിന് കഴിഞ്ഞിട്ടില്ല. ബിനോയിയെ ചോദ്യംചെയ്യുന്നതിനായി നോട്ടിസയച്ച് വിളിച്ചുവരുത്താനൊരുങ്ങുകയാണ് അവർ. അതിന് മുന്നോടിയായാണ് കണ്ണൂരിലെ അന്വേഷണം. യുവതിക്കെതിരെ ബിനോയ് കണ്ണൂർ െഎ.ജിക്ക് നൽകിയ പരാതിയുടെ വിശദാംശങ്ങളും ശേഖരിച്ചിട്ടുണ്ട്. കഴിഞ്ഞ ഏപ്രിൽ 12ന് ബിനോയി നൽകിയ പരാതിയിൽ താനുമായുള്ള അടുപ്പം മുതലെടുത്ത് ബിഹാർ യുവതി പണം തട്ടിയെടുക്കാൻ ശ്രമിക്കുന്നുവെന്നാണ് ആരോപിക്കുന്നത്. അതിന് തെളിവായി കുഞ്ഞിെൻറ സംരക്ഷണത്തിന് അഞ്ചുകോടി രൂപ നൽകണമെന്നാവശ്യപ്പെട്ട് യുവതി അയച്ച കത്തിെൻറ പകർപ്പും നൽകിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.