പൂന്തോപ്പുകാരൻ ബിനോയ് സോണി പറയും, 'ഇഷ്ടം മാർഗത്തെ സാധൂകരിക്കുന്നു'
text_fieldsഈ കല എന്നു പറയുന്നതേ ഒരു പാഷൻ കൂടിയാണ്, ഇഷ്ടമുള്ളതിന്റെ പിന്നാലെ കുതിക്കുന്ന ഒന്നുണ്ടല്ലോ അതന്നെ, അഞ്ചാം ക്ലാസ് മുതൽ ആലപ്പുഴ പൂന്തോപ്പുകാരൻ ബിനോയ് സോണിയുടെ നെഞ്ചിൽ കൂടുകൂട്ടിയതാണ് മാർഗംകളി. ബംഗളൂരുവിൽ ടെക് കമ്പനികളുടെ സോഫ്റ്റ്വെയർ ടെസ്റ്ററായി ഓഫിസ് തണുപ്പിലിരിക്കുമ്പോഴും ആ വായ്ത്താരികളും പദംപാടലും ചുവടുകളുമായിരുന്നു മനസ്സിൽ.
ഒടുവിലൊരു ദിവസം സോഫ്റ്റ്വെയറുകളോട് വിടപറഞ്ഞ് ജീവിതത്തിലെ ഏറ്റവും വലിയ പാഷന് പിന്നാലെ മാർഗംതേടിയിറങ്ങി, മാർഗംകളി ആശാനായി. അന്ന് സ്വന്തം വീട്ടുകാർ പോലും നെറ്റിചുളിച്ചു. മാർഗംകളിയോ ? ആ സംശയങ്ങൾക്കെല്ലാം ഉത്തരം നൽകാൻ ഇന്ന് ബിനോയിക്ക് സമയമില്ല.
കേരളം മുഴുവൻ ആശാനായി ഓടി നടക്കുന്നു...ആലപ്പുഴ, കാസർകോട് കലോത്സവങ്ങളിൽ ആശാന്മാരുടെ സഹായിയായും കോഴിക്കോട് സഹ അധ്യാപകനായും വിവിധ ജില്ലകളിലെ കുട്ടികളെ പഠിപ്പിച്ച പരിചയസമ്പത്തുമായി ഈ വർഷം ‘സ്വതന്ത്ര ആശാനായി’. എച്ച്.എസ്, എച്ച്.എസ്.എസ് വിഭാഗങ്ങളിലായി കോട്ടയം, കണ്ണൂർ, തൃശൂർ ജില്ലകളിലെ മൂന്ന് സംഘങ്ങളുമായാണ് കൊല്ലത്ത് എത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.