ഹജ്ജിനുള്ള ചാര്‍ജുകള്‍ വര്‍ധിപ്പിച്ച നടപടി പിന്‍വലിക്കണമെന്ന് ബിനോയ് വിശ്വം എം.പി
text_fieldsതിരുവനന്തപുരം: ഹജ്ജിനുള്ള എംബാര്‍ക്കേഷന്‍ പോയിന്റായി കോഴിക്കോട് എയര്‍പോര്‍ട്ട് ഉപയോഗിക്കുന്ന തീർഥാടകര്‍ക്കുള്ള ചാര്‍ജുകള്‍ വര്‍ധിപ്പിച്ച നടപടി പിന്‍വലിക്കണമെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറിയും പാര്‍ലമെന്ററി പാര്‍ട്ടി നേതാവുമായ ബിനോയ് വിശ്വം എം.പി. ഈ ആവശ്യമുന്നയിച്ച് അദ്ദേഹം കേന്ദ്ര ന്യൂനപക്ഷ കാര്യ മന്ത്രി സ്മൃതി ഇറാനിക്ക് കത്ത് നല്‍കി.
മലബാർ മേഖലയിൽ നിന്ന് ആയിരക്കണക്കിന് മുസ് ലീങ്ങളാണ് തീർഥാടനത്തിന് പുറപ്പെടുന്നത്. വര്‍ഷങ്ങളായി എംബാര്‍ക്കേഷന്‍ പോയിന്റായി കോഴിക്കോട് വിമാനത്താവളം പ്രവര്‍ത്തിച്ചുവരുന്നു. എന്നാല്‍, കോഴിക്കോട് വിമാനത്താവളത്തില്‍ നിന്നുള്ള തീർഥാടകർക്ക് 85,000 രൂപ കൂടുതല്‍ ചാര്‍ജിനത്തില്‍ നല്‍കേണ്ടിവരുന്നുവെന്നാണ് മനസിലാക്കുന്നത്.
ഈ വിഷയത്തിൽ അടിയന്തര ഇടപെടൽ വേണമെന്നും ഹജ്ജ് ചാർജുകൾ ന്യായമായി മാത്രം ഈടാക്കുന്നുവെന്ന് ഉറപ്പാക്കണമെന്നും ബിനോയ് വിശ്വം എം.പി കത്തില്‍ ആവശ്യപ്പെട്ടു. കത്തിന്റെ പകര്‍പ്പ് കേന്ദ്ര വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യക്കും നല്‍കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.