‘കൈയും കാലും വെട്ടുന്നത് കമ്യൂണിസ്റ്റ് ശൈലിയല്ല’; സി.പി.എം കൊലവിളി മുദ്രാവാക്യത്തിനെതിരെ ബിനോയ് വിശ്വം
text_fieldsകോട്ടയം: ആർ.എസ്.എസ് ബന്ധമുള്ള എ.ഡി.ജി.പി എം.ആർ. അജിത് കുമാറിനെ മാറ്റിയേ തീരൂവെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. ആർ.എസ്.എസ് ബന്ധമുള്ള ഉദ്യോഗസ്ഥൻ ഒരു കാരണവശാലും എൽ.ഡി.എഫ് സർക്കാറിൽ എ.ഡി.ജി.പിയാകാൻ പാടില്ലെന്ന് അദ്ദേഹം കോട്ടയത്ത് മാധ്യമപ്രവർത്തകരോട് പറഞ്ഞു.
ക്രമസമാധാനച്ചുമതലയുള്ള എ.ഡി.ജി.പിക്ക് ഒരുകാരണവശാലും ആർ.എസ്.എസ് ബന്ധം പാടില്ല. ഒന്നല്ല, രണ്ടുവട്ടം ആർ.എസ്.എസ് നേതാക്കളുമായി എ.ഡി.ജി.പി കൂടിക്കാഴ്ച നടത്തി. ഇത് എന്തിനാണെന്ന് ആർക്കും അറിയില്ല. എ.ഡി.ജി.പിയെ മാറ്റണമെന്ന സി.പി.ഐയുടെ നിലപാടിൽ മാറ്റമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
സി.പി.എം പ്രവർത്തകരുടെ കൊലവിളി മുദ്രാവാക്യത്തിനെതിരെയും അദ്ദേഹം രംഗത്തെത്തി. ഇടത് നിലപാടുകൾ എതിർക്കുന്നവരുടെ കൈയും കാലും വെട്ടുന്നത് കമ്യൂണിസ്റ്റ് ശൈലിയല്ല. ആശയങ്ങളെ എതിർക്കുന്നത് ആശയം കൊണ്ടാണ്.
ഈ ആശയത്തിന്‍റെ ബലത്തിൽ സി.പി.ഐക്ക് സംശയമൊന്നുമില്ല. പി.വി. അൻവറിൽ പിന്നിലുള്ളവർ ആരൊക്കെയെന്ന് പിന്നീട് ബോധ്യപ്പെടുമെന്നും ചോദ്യത്തിന് മറുപടിയായി ബിനോയ് വിശ്വം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.