തണ്ടർ ബോൾട്ടിന്‍റെ തമ്പ്രാക്കൻമാരല്ല ഇടതു സർക്കാർ നയം തീരുമാനിക്കേണ്ടത് -ബിനോയ് വിശ്വം
text_fieldsഷാർജ: മാവോവാദികളെന്നാരോപിച്ച് രാഷ്ട്രീയപ്രവർത്തകരെ വെടിവെച്ചു കൊല്ലുകയും കരിനിയമങ്ങൾ ചുമത്തി ജയിലിലടക്കുകയും ചെയ്യുന്ന കേരളാ പൊലീസ് നിലപാടിനെതിരെ ആഞ്ഞടിച്ച് സി.പി.െഎ നേതാവ് ബിനോയ് വിശ്വം എം.പി. തണ്ടർബോൾട്ടിെൻറ തമ്പ്രാക്കൻമാരല്ല കേരള സർക്കാറിെൻറ നിലപാട് തീരുമാനിക്കേണ്ടതെന്ന് ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവ നഗരിയിൽ മാധ്യമ പ്രവർത്തകരോട് സംസാരിക്കവെ അദ്ദേഹം വ്യക്തമാക്കി.
മാവോയിസത്തോട് സി.പി.െഎക്കും സി.പി.എമ്മിനും വിയോജിപ്പുണ്ട്. പക്ഷേ അവരെ ചോദ്യം ചെയ്യേണ്ടത് ആയുധം കൊണ്ടല്ല, അത് ഹിറ്റ്ലറും മുസോളിനിയും പഠിപ്പിച്ച വഴിയാണ്. കോൺഗ്രസ് സർക്കാർ രൂപം നൽകിയ യു.എ.പി.എ നിയമം ചുമത്തി ജനങ്ങളെ വേട്ടയാടുന്നത് നരേന്ദ്രമോദി സർക്കാറിെൻറ രീതിയാണ്. ഇടതു സർക്കാറിെൻറ രീതി അതല്ല, അങ്ങിനെ ആവാനും പാടില്ല. കോഴിക്കോെട്ട യുവജന പ്രവർത്തകർക്കെതിരെ യു.എ.പി.എ ചുമത്തിയ പൊലീസ് നിലപാടിനെതിരെ മുഖ്യമന്ത്രി കർശന നിലപാടാണ് കൈക്കൊള്ളുന്നതെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.