എൻ.ആർ.സി; അമിത് ഷാക്കെതിരെ ബിനോയ് വിശ്വം
text_fieldsന്യൂഡൽഹി: ദേശീയ പൗരത്വപ്പട്ടിക (എൻ.ആർ.സി) സംബന്ധിച്ച വിവരങ്ങളിൽ പാർലമെൻറിെന തെ റ്റിദ്ധരിപ്പിച്ചതിന് ആഭ്യന്തര മന്ത്രി അമിത് ഷാക്കെതിരെ രാജ്യസഭാംഗവും സി.പി.ഐ നേത ാവുമായ ബിനോയ് വിശ്വത്തിെൻറ അവകാശലംഘന നോട്ടീസ്. രാജ്യമെങ്ങും ദേശീയ പൗരത്വപ്പ ട്ടിക നടപ്പാക്കുേമ്പാൾ അസമിൽ അത് വീണ്ടും പ്രാബല്യത്തിൽ വരുമെന്ന് കഴിഞ്ഞ നവംബർ 20ന് അമിത് ഷാ രാജ്യസഭയിൽ വിശദീകരിച്ചിരുന്നു. എൻ.ആർ.സി ദേശവ്യാപകമായി നടപ്പാക്കുമെന്ന വിശദീകരണമാണത്. ഡിസംബർ ഒമ്പതിന് ലോക്സഭയിലും എൻ.ആർ.സി പദ്ധതിയെപ്പറ്റി അമിത് ഷാ പരാമർശിച്ചു.
എന്നാൽ, എൻ.ആർ.സി നടപ്പാക്കുന്ന കാര്യത്തിൽ തീരുമാനം എടുത്തിട്ടില്ലെന്നാണ് ഡിസംബർ 22ലെ പൊതുയോഗത്തിൽ പറഞ്ഞത്. ദേശവ്യാപക എൻ.ആർ.സിയെക്കുറിച്ച് ചർച്ച തന്നെയില്ലെന്ന് ഡിസംബർ 24ന് അഭിമുഖത്തിൽ വിശദീകരിച്ചു. മന്ത്രിസഭയിലോ പാർലമെൻറിലോ ഇതേക്കുറിച്ച് ചർച്ച ഇല്ലെന്ന് പ്രധാനമന്ത്രി പറഞ്ഞത് ശരിയാണെന്നും അമിത് ഷാ വിശദീകരിച്ചിരുന്നു. ഇത്തരത്തിൽ മാറ്റിപ്പറയുന്നത് ജനങ്ങളിൽ ആശങ്കക്ക് കാരണമാകുന്നതായി ബിനോയ് വിശ്വം ചൂണ്ടിക്കാട്ടി.
പൗരത്വ ഭേദഗതി നിയമംമൂലം ജനം അങ്കലാപ്പിൽ നിൽക്കുേമ്പാഴാണിത്. പരസ്പര വിരുദ്ധമായ പ്രസ്താവനകൾ പാർലമെൻറിനെ തെറ്റിദ്ധരിപ്പിക്കുന്നതാണ്. സർക്കാറിെൻറ പരസ്പരവിരുദ്ധമായ പ്രസ്താവനകൾക്കിടെ പ്രക്ഷോഭ രംഗത്തുള്ള 20 പേരുടെ ജീവൻ പൊലിഞ്ഞു. ഇത്തരം സാഹചര്യങ്ങളിൽ മന്ത്രിക്കെതിരെ നടപടി സ്വീകരിക്കണമെന്ന് രാജ്യസഭാധ്യക്ഷന് നൽകിയ നോട്ടീസിൽ ബിനോയ് വിശ്വം ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.