പിണറായി സർക്കാർ ക്വാറൻറീൻ ഫീ ഈടാക്കുമെന്ന് വിശ്വസിക്കുന്നില്ല -ബിനോയി വിശ്വം
text_fieldsതിരുവനന്തപുരം: വിദേശത്തുനിന്ന് തിരിച്ചുവരുന്ന പ്രവാസികളിൽനിന്ന് ക്വാറൻറീൻ ഫീ ഈടാക്കാനുള്ള സംസ്ഥാന സർക്കാറിെൻറ തീരുമാനത്തിനെതിരെ സി.പി.ഐ നേതാവ് ബിനോയി വിശ്വം. പിണറായി സർക്കാർ ക്വാറൻറീൻ ഫീ ഈടാക്കുമെന്ന് വിശ്വസിക്കുന്നില്ലെന്നാണ് അദ്ദേഹം ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തത്.
ഫേസ്ബുക് കുറിപ്പിെൻറ പൂർണരൂപം: ‘‘എല്ലാം നഷ്ടപ്പെട്ട് തിരിച്ചു വരുന്ന പ്രവാസികളിൽനിന്ന് പിണറായി സർക്കാർ ക്വാറൻറീൻ ഫീ ഈടാക്കുമെന്ന് ഞാൻ വിശ്വസിക്കുന്നില്ല. ഇടതുപക്ഷം എങ്ങനെയായിരിക്കണമെന്ന് ഈ സർക്കാരിനറിയാം’’
വിദേശത്തുനിന്ന് വരുന്നവർ ഏഴു ദിവസത്തെ സർക്കാർ ക്വാറൻറീനിെൻറ ചെലവ് ബുധനാഴ്ച മുതൽ സ്വയം വഹിക്കണമെന്നാണ് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചത്. നിലവിൽ കഴിയുന്നവർക്ക് ഇത് ബാധകമല്ലെന്നും നിരക്ക് സർക്കാർ നിശ്ചയിക്കുമെന്നും ചൊവ്വാഴ്ച മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു.
ജോലി പോലും നഷ്ടപ്പെട്ട് മടങ്ങിയെത്തുന്നവർ എങ്ങനെ തുക അടക്കുമെന്ന ചോദ്യത്തിന് അവരും തുക വഹിക്കണമെന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. എല്ലാ ചെലവും സർക്കാറിന് താങ്ങാൻ കഴിയില്ലെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.
ഇതിനെതിരെ വിവിധകോണുകളിൽ നിന്ന് രൂക്ഷ വിമർശനമാണ് ഉയരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.