എസ്.എഫ്.ഐക്കാർ മർദിച്ച എ.ഐ.എസ്.എഫ് നേതാവിനെ ബിനോയ് വിശ്വം എം.പി സന്ദർശിച്ചു
text_fieldsആലുവ: എസ്.എഫ്.ഐക്കാർ മർദിച്ച എ.ഐ.എസ്.എഫ് സംസ്ഥാന കമ്മിറ്റി അംഗം എ.എ. സഹദിനെ സി.പി.ഐ നേതാവ് ബിനോയ് വിശ്വം എം.പി സന്ദർശിച്ചു. അക്രമ രാഷ്ട്രീയം കമ്മ്യൂണിസ്റ്റ് പാർട്ടികളുടെ വഴിയല്ലെന്നും കമ്മ്യൂണിസ്റ്റ് വിരുദ്ധരുടെ മാർഗമാണെന്നും അദ്ദേഹം പറഞ്ഞു. ഇരു കമ്മ്യൂണിസ്റ്റ് പാർട്ടികളും ഒന്നിക്കേണ്ട സാഹചര്യമാണ് നിലവിലുള്ളത്. ശത്രുക്കൾ അത്രക്കണ്ട് വളർന്നു കഴിഞ്ഞു. ഈ സാഹചര്യത്തിൽ അക്രമങ്ങൾ ഉണ്ടാവുന്നത് അപലപനീയമാണ് -ബിനോയ് വിശ്വം കൂട്ടിച്ചേർത്തു.
എം.ജി സർവകലാശാല സെനറ്റ് ഇലക്ഷനോടനുബന്ധിച്ചാണ് എസ്.എഫ്.ഐക്കാർ എ.എ.സഹദിനെ ആക്രമിച്ചത്. സഹദിനെ മർദിക്കുന്നത് തടയാണെനത്തിയ സംസ്ഥാന നേതാവ് നിമിഷയെയും എസ്.എഫ്.ഐ സംഘം ആക്രമിച്ചിരുന്നു. നിമിഷക്കെതിരെ ബലാത്സംഗ ഭീഷണിമുഴക്കുകയും ശരീരത്തിൽ കയറിപ്പിടിക്കുകയും ചെയ്ത സംഭവത്തിൽ എസ്.എഫ്ഐ നേതാക്കൾക്കെതിരെ പൊലീസ് കേസെടുത്തിരുന്നു.
എടത്തലയിലെ വസതിയിലെത്തിയാണ് എം.പി സഹദിനെ കണ്ടത്. എ.ഐ.വൈ.എഫ് സംസ്ഥാന ജോ. സെക്രട്ടറി എൻ. അരുൺ, ജില്ല വൈസ് പ്രസിഡന്‍റ് അസ്‌ലഫ് പാറേക്കാടൻ എന്നിവരും ഒപ്പമുണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.