Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightബിനോയ് വിശ്വം രാജ്യസഭാ...

ബിനോയ് വിശ്വം രാജ്യസഭാ സ്ഥാനാർഥി

text_fields
bookmark_border
ബിനോയ് വിശ്വം രാജ്യസഭാ സ്ഥാനാർഥി
cancel

തി​രു​വ​ന​ന്ത​പു​രം: രാ​ജ്യ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ബി​നോ​യ്​ വി​ശ്വം സി.​പി.​െ​എ സ്ഥാ​നാ​ർ​ഥി. പാ​ർ​ട്ടി സം​സ്ഥാ​ന നി​ർ​വാ​ഹ​ക സ​മി​തി​യു​ടെ ശി​പാ​ർ​ശ​ക്ക്​ ദേ​ശീ​യ സെ​ക്ര​േ​ട്ട​റി​യ​റ്റ്​ അം​ഗീ​കാ​രം ന​ൽ​കി. കേ​ര​ള​ത്തി​ൽ​നി​ന്ന്​ ഒ​ഴി​വു​ള്ള മൂ​ന്ന്​ സീ​റ്റി​ൽ എ​ൽ.​ഡി.​എ​ഫി​ന്​ ജ​യി​ക്കാ​ൻ ക​ഴി​യു​ന്ന ര​ണ്ട്​ സീ​റ്റി​ൽ ഒ​ന്ന്​ സി.​പി.​െ​എ​ക്കാ​ണ്. ബി​നോ​യ്​ വി​ശ്വ​ത്തി​​​െൻറ പേ​ര്​ ​െഎ​ക​ക​ണ്​​ഠ്യേ​ന​യാ​ണ്​ അം​ഗീ​ക​രി​ച്ച​ത്. ബി​നോ​യ്​ വി​ശ്വം കൂ​ടി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടു​ന്ന​തോ​ടെ രാ​ജ്യ​സ​ഭ​യി​ൽ പാ​ർ​ട്ടി പ്ര​തി​നി​ധി​ക​ൾ ര​ണ്ടാ​വും. ഡി. ​രാ​ജ​യാ​ണ്​ ഇ​പ്പോ​ഴു​ള്ള​ത്.

സ്​​കൂ​ൾ കാ​ല​യ​ള​വി​ൽ എ.​െ​എ.​എ​സ്.​എ​ഫി​ലൂ​ടെ പൊ​തു​രം​ഗ​ത്തു​വ​ന്ന ബി​നോ​യ്​ വി​ശ്വം സം​സ്ഥാ​ന പ്ര​സി​ഡ​ൻ​റും അ​ഖി​േ​ല​ന്ത്യ സെ​ക്ര​ട്ട​റി​യു​മാ​യി​രു​ന്നു. എ.​െ​എ.​വൈ.​എ​ഫ്​ സം​സ്ഥാ​ന സെ​ക്ര​ട്ട​റി, വേ​ൾ​ഡ്​ ഫെ​ഡ​റേ​ഷ​ൻ ഒാ​ഫ്​ ഡെ​മോ​ക്രാ​റ്റി​ക്​ യൂ​ത്ത്​ വൈ​സ്​ പ്ര​സി​ഡ​ൻ​റ്​ സ്​​ഥാ​ന​ങ്ങ​ൾ വ​ഹി​ച്ചു. 2001ൽ ​എം.​എ​ൽ.​എ​യും 2006ൽ ​വ​നം മ​ന്ത്രി​യു​മാ​യി. കൊ​ല്ലം പാ​ർ​ട്ടി കോ​ൺ​ഗ്ര​സി​ൽ ദേ​ശീ​യ സെ​ക്ര​േ​ട്ട​റി​യ​റ്റ്​ അം​ഗ​മാ​യി. ​സി.​പി.​െ​എ സം​സ്ഥാ​ന അ​സി. സെ​ക്ര​ട്ട​റി​യാ​യി​രു​ന്ന സി.​കെ. വി​ശ്വ​നാ​ഥ​ൻ ആ​ണ്​ പി​താ​വ്. പ്ര​മു​ഖ ക​മ്യൂ​ണി​സ്​​റ്റ്​ നേ​താ​വ്​ കൂ​ത്താ​ട്ടു​കു​ളം മേ​രി​യു​ടെ മ​ക​ൾ ഷൈ​ല​യാ​ണ്​ ഭാ​ര്യ. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsBinoy Viswammalayalam newsRajyasbaha
News Summary - Binoy Viswam Rajyasbaha candidate-Kerala News
Next Story