ആധാർ: സുപ്രീംകോടതി വിധി രാജ്യത്തെ ജനങ്ങളുടെ ജയം –ബിനോയ് വിശ്വം
text_fieldsതിരുവനന്തപുരം: ആധാര്‍ നമ്പര്‍ ലഭ്യമാക്കിയില്ലെങ്കില്‍ പാൻ കാര്‍ഡ് അസാധുവാക്കുമെന്ന കേന്ദ്ര സര്‍ക്കാര്‍ നിർദേശം ഭാഗികമായി സ്റ്റേ ചെയ്ത സുപ്രീംകോടതി വിധി രാജ്യത്തെ മുഴുവന്‍ ജനങ്ങളുടെയും വിജയമാണെന്ന് ഇതു സംബന്ധിച്ച് ഹരജി നല്കിയ സി.പി.ഐ ദേശീയ എക്സിക്യൂട്ടിവ് അംഗം ബിനോയ് വിശ്വം.
മനുഷ്യാവകാശങ്ങളും ജനാധിപത്യാവകാശങ്ങളും സ്വകാര്യതയുമടക്കമുള്ള മൂല്യങ്ങളെ പ്രധാനമായി കാണുന്ന എല്ലാ ഇന്ത്യക്കാരുടെയും വിജയമാണിത്. ആധാര്‍ ഇല്ലാത്തവര്‍ക്കും ജൂലൈ ഒന്നുമുതല്‍ ആദായനികുതി റിട്ടേണ്‍സ് ഫയല്‍ ചെയ്യാന്‍ കഴിയുമെന്ന സുപ്രീംകോടതി ഉത്തരവ് കേന്ദ്രസര്‍ക്കാറിനേറ്റ തിരിച്ചടിയാണെന്നും അദ്ദേഹം വാർത്തസമ്മേളനത്തിൽ അഭിപ്രായപ്പെട്ടു.
പൗരെൻറ സ്വകാര്യത അലംഘനീയമായ അവകാശമായി സർക്കാർ കാണുന്നില്ലെന്നാണ് കേന്ദ്രം വാദിച്ചത്. ഇത് നിസ്സാരമായി കാണാന്‍ കഴിയില്ല. അതോടൊപ്പം പൗരെൻറ ശരീര അവയവങ്ങള്ക്കുമേലുള്ള അധികാരം അവര്‍ക്കല്ലെന്നും സർക്കാറിേൻറതാണെന്നുമാണ് സർക്കാർ അഭിഭാഷകൻ അറിയിച്ചത്. സുപ്രീംകോടതിയുടെ ഭരണഘടന െബഞ്ചായിരിക്കും ആധാര്‍ വിഷയത്തില്‍ ആത്യന്തികമായി തീരുമാനം കൈക്കൊള്ളുക. അതിനാല്‍ ഭരണഘടന െബഞ്ചിന് മുന്നിലും കക്ഷിചേര്‍ന്ന് വാദങ്ങള്‍ ഉന്നയിക്കാന്‍ തന്നോടൊപ്പമുള്ള അഭിഭാഷകസംഘം മുന്‍കൈയെടുക്കുമെന്നും ബിനോയ് വിശ്വം അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.