സി.പി.എമ്മിെൻറ കേന്ദ്രതാൽപര്യവും മറികടന്ന് ജൈവ വൈവിധ്യ ബോർഡിന് പുതിയ അധ്യക്ഷൻ
text_fieldsന്യൂഡൽഹി: സി.പി.എം കേന്ദ്രനേതാക്കളുടെ താൽപര്യവും മറികടന്ന് കേരളത്തിൽ സംസ്ഥാന ജൈവ വൈവിധ്യ ബോർഡ് അധ്യക്ഷ നിയമനം. സംസ്ഥാന വനംവകുപ്പ് മേധാവിയായിരുന്ന എസ്.സി. ജോഷിയെയാണ് ബോർഡിെൻറ പുതിയ ചെയർമാനായി സർക്കാർ കഴിഞ്ഞ ദിവസം നിയമിച്ചത്. പ്ലാച്ചിമട ഉന്നതതല സമിതി അംഗംകൂടിയായിരുന്ന പ്രശസ്ത ജൈവ വൈവിധ്യ വിദഗ്ധെൻറ പേരു വെട്ടിയാണ് നിയമനം. പരിസ്ഥിതി സംരക്ഷണ മേഖലയിൽ സവിശേഷമായ സംഭാവനയൊന്നും നൽകാത്ത എസ്.സി. ജോഷി സംഘ്പരിവാറിെൻറ വനവാസി കല്യാൺ യോജനയോട് പുലർത്തിയ മൃദുസമീപനം ഏറെ ആക്ഷേപത്തിന് ഇടയാക്കിയിരുന്നു. മുഖ്യമന്ത്രിയുടെ ഒാഫിസുമായി ബന്ധമുള്ള ഉത്തരേന്ത്യക്കാരനായ ഉപദേശകനാണത്രെ ജോഷിക്കായി മുന്നിൽനിന്ന് വാദിച്ചത്. കഴിഞ്ഞദിവസം ജോഷി പുതിയ തസ്തികയിൽ ചുമതലയേറ്റു.
കോർപറേറ്റ്, ഉത്തരേന്ത്യൻ ലോബിയെ കൂടാതെ മുഖ്യമന്ത്രിയുടെ ഒാഫിസുമായി അടുപ്പമുള്ള ഒരു ഉന്നതെൻറ ഇടപെടലാണ് സോഷ്യലിസ്റ്റ് ജൈവ വിദഗ്ധൻ എന്നു പേരുകേട്ട എസ്. ഫൈസിയെ തള്ളി ജോഷിയെ നിയമിക്കാൻ ഇടയാക്കിയതെന്ന ആക്ഷേപം ഉയർന്നിട്ടുണ്ട്. സി.പി.എമ്മിെൻറ ഒരു ജില്ല സെക്രേട്ടറിയറ്റും കേരളം, ബംഗാൾ സംസ്ഥാനങ്ങളിൽനിന്നുള്ള കേന്ദ്രനേതാക്കളും ഇദ്ദേഹത്തിനുവേണ്ടി വാദിച്ചിരുന്നു. സി.പി.എം സംസ്ഥാന നേതൃത്വവും ഇക്കാര്യത്തിൽ ധാരണയിലെത്തിയിരുെന്നങ്കിലും നിലപാടുകൾ വികസനവഴിയിൽ തടസ്സം സൃഷ്ടിക്കുമെന്ന വാദം ഒരു കോണിൽനിന്ന് ഉയർന്നു.
ബംഗാളിലെ ബുദ്ധദേവ് ഭട്ടാചാര്യ സർക്കാറിെൻറ ജപ്പാൻ സഹായത്തോടെയുള്ള വനസംരക്ഷണ പദ്ധതിയുടെ ഉപദേശകനായിരുന്ന ഫൈസി ത്രിപുരയിലെ ഇടതു സർക്കാറിലും ഇതേ പദ്ധതി നടപ്പാക്കുന്നതിൽ നേതൃപരമായ പങ്കുവഹിച്ചു. 2011ൽ ഹൈദരാബാദിൽ നടന്ന ആഗോള ജൈവവൈവിധ്യ കൺവെൻഷെൻറ പ്രഖ്യാപനം തയാറാക്കുന്നതിലും പങ്കുവഹിച്ചിരുന്നു. ജൈവ വൈവിധ്യ ബോർഡ് 2006ൽ രൂപവത്കരിച്ച വി.എസ് സർക്കാർ, പരിസ്ഥിതി വിദഗ്ധൻ ഡോ. വി.എസ്. വിജയനെ അധ്യക്ഷനായി നിയമിച്ചശേഷം ആ മേഖലയിൽനിന്നുള്ളവർ തലപ്പത്ത് വന്നിട്ടില്ല. യു.ഡി.എഫ് സർക്കാർ നിയമിച്ച േകാളജ് അധ്യാപകൻ ഉമ്മൻ വി. ഉമ്മെൻറ നടപടികൾ ഏറെ വിവാദമായിരുന്നു.
പരിസ്ഥിതി, സാമൂഹിക മേഖലകളിൽ പ്രത്യാഘാതത്തിന് ഇടയാക്കുന്ന വൻ വികസനപദ്ധതികളുമായി സർക്കാർ മുന്നോട്ടുപോകാനിരിക്കെയാണ് മുൻ ഉദ്യോഗസ്ഥ പ്രമുഖെൻറ നിയമനം. വിഴിഞ്ഞം തുറമുഖ പദ്ധതി കൂടാതെ അദാനിയുടെ ഗ്യാസ് പൈപ്പ്ലൈൻ പദ്ധതിയും തീരദേശ, മലയോര ഹൈവേകളും ശബരിമല വിമാനത്താവള പദ്ധതിയും ഉൾപ്പെടെ നടപ്പാക്കാനിരിക്കെ ജൈവ വൈവിധ്യ സംരക്ഷണ താൽപര്യത്തിന് മുകളിൽ മറ്റു താൽപര്യം കടന്നുകൂടിയെന്ന് പരിസ്ഥിതി വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. ജൈവ വൈവിധ്യ ബോർഡ് അധ്യക്ഷനെ തിരഞ്ഞെടുക്കാനുള്ള മാനദണ്ഡങ്ങളൊന്നും പാലിക്കാതെയാണ് നിയമനമെന്നും ആക്ഷേപമുണ്ട്. ദേശീയ ജൈവ വൈവിധ്യ ബോർഡ് അധ്യക്ഷനെ തിരഞ്ഞെടുക്കുന്നത് പത്രപരസ്യം നൽകി അപേക്ഷകരെ അഭിമുഖം നടത്തിയാണ്. എന്നാൽ, സംസ്ഥാന സർക്കാർ അത് പാലിച്ചില്ല. ഇേൻറണൽ സെർച് കമ്മിറ്റിയും രൂപവത്കരിച്ചിരുന്നില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.