ബിപിൻ വധം: ഒരാൾ കൂടി അറസ്റ്റിൽ
text_fieldsതിരൂർ: ബി.പി അങ്ങാടി ബിപിൻ വധക്കേസിൽ ഗൂഢാലോചന നടത്തിയ ഒരാൾകൂടി അറസ്റ്റിൽ. ചങ്ങരംകുളം കാരത്തോട് പെരുമുക്ക് കിളിയംകുന്നത്ത് ഇല്യാസിനെയാണ് (24) തിരൂർ സി.ഐ എം.കെ. ഷാജിയുടെ നേതൃത്വത്തിൽ പിടികൂടിയത്. ഇയാൾ എസ്.ഡി.പി.ഐ ചങ്ങരംകുളം മേഖല ഭാരവാഹിയാണെന്ന് പൊലീസ് അറിയിച്ചു. ഇതോടെ കേസിൽ അറസ്റ്റിലായവർ 14 ആയി. കൊടിഞ്ഞി ഫൈസൽ വധക്കേസിലെ പ്രതിയായ ബിപിനെ കൊലപ്പെടുത്താൻ മുഖ്യപ്രതികളുൾെപ്പടെയുള്ള സംഘങ്ങളുമായി ബന്ധപ്പെട്ട് എടപ്പാൾ, പൊന്നാനി മേഖലകളിൽ നടന്ന ഗൂഢാലോചനയിൽ ഇല്യാസും പങ്കെടുത്തതായി പൊലീസ് പറഞ്ഞു.
ബിപിൻ വധത്തിന് ശേഷം മൈസൂരുവിലെ ശ്രീരംഗപട്ടണത്ത് ഒളിവിലായിരുന്നു. പൊലീസ് എത്തുന്നതറിഞ്ഞ് കൊണ്ടോട്ടിയിലേക്ക് രക്ഷപ്പെട്ടു. ഇവിടെവെച്ച് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്താണ് അറസ്റ്റ് രേഖപ്പെടുത്തിയത്. കേസിൽ കൃത്യം നിർവഹിച്ച ആറംഗ സംഘത്തിലെ നാല് പ്രതികളെയും ഗൂഢാലോചനക്ക് എട്ട് പേരെയും പ്രതികളെ സഹായിച്ചതിന് രണ്ട് പേരെയും അറസ്റ്റ് ചെയ്തതായി എസ്.ഐ സുമേഷ് സുധാകർ അറിയിച്ചു. ഇല്യാസിനെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.