പക്ഷിപ്പനി: കോട്ടയത്ത് 11,268 താറാവുകളെ നശിപ്പിച്ചു
text_fieldsകോട്ടയം: കോട്ടയത്ത് പക്ഷിപ്പനി സ്ഥിരീകരിച്ച സ്ഥലങ്ങളിലെ പക്ഷികളെ കൂട്ടത്തോടെ െകാന്ന് സംസ്‌കരിച്ചു തുടങ്ങി. വെച്ചൂർ, കല്ലറ, അയ്മനം പഞ്ചായത്തുകളിലെ പക്ഷിപ്പനി സ്ഥിരീകരിച്ച പ്രദേശത്തിന് ഒരു കിലോമീറ്റർ ചുറ്റളവിലുള്ള പക്ഷികളെയാണ് നശിപ്പിക്കുന്നത്.
ബുധനാഴ്ച മൂന്നിടത്തുമായി 11,268 താറാവുകളെ കൊന്ന് സംസ്‌കരിച്ചു. കല്ലറയിൽ വെന്തകരി കിഴക്കേച്ചിറയിൽ 38 ദിവസം പ്രായമായ 1681 താറാവുകളെയാണ് നശിപ്പിച്ചത്. രമണൻ എന്ന കർഷകേൻറതാണ് താറാവ്. ഇവിടെ നശീകരണ നടപടികൾ പൂർത്തിയായി.
വെച്ചൂരിൽ നാല്, അഞ്ച് വാർഡുകളിലെ കട്ടമട പ്രദേശത്ത് മൂന്നരമാസം പ്രായമായ 3900 താറാവുകളെയാണ് നശിപ്പിച്ചത്. അയ്മനത്ത് കല്ലുങ്കത്തറ ഐക്കരശാല പാടശേഖര പ്രദേശത്തെ 5623 താറാവുകളെയും 42 ദിവസമായ 64 താറാവുകളെയുമാണ് കൊന്ന് സംസ്‌കരിച്ചത്. പ്രദേശത്ത് അണുനശീകരണവും നടത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.