പക്ഷിപ്പനി: പ്രതിരോധം എങ്ങനെ ?
text_fieldsതിരുവനന്തപുരം :പക്ഷിപ്പനി സബന്ധിച്ച് മൃഗസംരക്ഷണ വകുപ്പ് നിർദേശങ്ങൾ നൽകി. എച്ച് 5 എൻ 1 ഇൻഫ്ലൂവൻസ ഇനത്തിൽപ്പെട്ട വൈറസാണ് പക്ഷിപ്പനിയ്ക്ക് കാരണം. ദേശാനടപ്പക്ഷികളുടെ കാഷ്ഠത്തിലൂടെയും സ്രവങ്ങളിലും കാണപ്പെടുന്ന ഇൻഫ്ലൂവൻസ രാഗാണുക്കൾ ജലാശയങ്ങളിലൂടെയും മറ്റും രോഗ സ്രോതസുകളാകുന്നു. അവിടെ നിന്നും രോഗം താറാവുകളിലേക്കും കോഴികളിലേക്കും മറ്റ് പക്ഷികളിലേക്ക് വളരെ വേഗം വ്യാപിക്കുന്ന അതീവമാരക വാറസാണിത്.
എന്നാൽ, മനുഷ്യരിലേക്ക് ഇത് പടരാനുള്ള സാധ്യത വളരെ കുറവാണെന്ന് നിലവിലെ റിപ്പോർട്ടുകൾ. രോഗാണു അതിവേഗത്തിൽ പടർന്നു പിടിക്കാനുള്ള സാധ്യത കണക്കിലെടുത്താണ് രോഗം പൊട്ടിപ്പുറപ്പെട്ട ഉടൻ തന്നെ നമ്മുടെ പക്ഷിസമ്പത്ത് സംരക്ഷിക്കുന്നതിനും രോഗത്തിന് ജനിതക മാറ്റം വരാതിരിക്കാനും പ്രദേശത്തിന്റെ ഒരു കിലോമീറ്റർ ചുറ്റളവിലുള്ള മുഴുവൻ പക്ഷികളേയും കൊന്നൊടുക്കുന്നത്.
പ്രദേശത്തിന്റെ പത്ത് കിലോമീറ്റർ ചുറ്റലവ് നിരീക്ഷണ മേഖലയായി പ്രഖ്യപിച്ച് അവിടെ മുട്ട, മാംസം തുടങ്ങിയവയുടെ ഉൽപ്പാനവും വിപണനവും കർശന നിരീക്ഷണത്തിലാക്കും. മൂന്ന് മാസസത്താളം നീരീക്ഷണം തുടർന്നതിന് ശേഷം പുതുതായി രോഗം റിപ്പാർട്ട് ചെയ്തില്ലെങ്കിൽ മാത്രമേ പക്ഷികളെ പുനസ്ഥാപിക്കുകയുള്ളൂ.
കർഷകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
പക്ഷികളിൽ അസാധാരണ മരണനിരക്ക് കണ്ടാൽ അടുത്തുള്ള മൃഗാശുപത്രിയെ അറിയിക്കണം.. പക്ഷിപ്പനിയുടെ വൈറസുകൾ അറുപത് ഡിഗ്രി സെൽഷ്യസിൽ ചൂടാാക്കുമ്പോൾ തന്നെ നശിക്കും. അതിനാൽ ഇറച്ചി, മുട്ട നന്നായി വേവിച്ചു കഴിഞ്ഞാൽ യാതാരു അപകടവുമില്ല. ഇറച്ചിയും മുട്ടയും കൈകാര്യം ചെയ്തു കഴിഞ്ഞാൽ കൈകൾ വൃത്തിയായി കഴുകണം.
രാഗാണുബാധയുള്ള പ്രമേശങ്ങളിലെ പക്ഷികളെ കൈകാര്യം ചെയ്യുമ്പോൾ വ്യക്തി സുരക്ഷാ ഉപാധികളായ മാസ്കും കൈയുറയും ധരിക്കണം. ശുചീകരണത്തിനായി രണ്ട് ശതമാനം സോഡിയം ഹൈഡ്രാക്ലൈഡ് ലായനി, പാട്ടാസ്യം പെർമാംഗനേറ്റ് ലായനി, കുമാമയം എന്നിവ ഉപയോഗിക്കാവുന്നതാണ്. പക്ഷികളുടെ ശവശരീരങ്ങൾ കിടന്നയിടങ്ങളിൽ കുമ്മായം വിതറാവുന്നതാണ്. കർഷകർ പരിഭ്രാന്തി ഒഴിവാക്കി ജാഗ്രതയോടെ പ്രവർത്തിക്കണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.