സംസ്ഥാനത്ത് പക്ഷിപ്പനി; ആലപ്പുഴയിലും കോട്ടയത്തും വൈറസ് സ്ഥിരീകരിച്ചു
text_fieldsആലപ്പുഴ/േകാട്ടയം: നാലു വർഷത്തെ ഇടവേളക്ക് ശേഷം കുട്ടനാട്ടിലും കോട്ടയത്തും വീണ്ടും പക്ഷിപ്പനി. ആലപ്പുഴയിലെ നെടുമുടി, തകഴി, പള്ളിപ്പാട്, കരുവാറ്റ പഞ്ചായത്തുകൾക്ക് പുറമെ കോട്ടയത്തെ നീണ്ടൂരിലും രോഗം സ്ഥിരീകരിച്ചു.
ഇതോടെ, രോഗബാധയുള്ള പ്രദേശത്തെ ഒരുകിലോമീറ്റർ ചുറ്റളവിൽ എല്ലാ പക്ഷികളെയും കൊന്നൊടുക്കാൻ തീരുമാനിച്ചു. നാലുപഞ്ചായത്തുകളിലെ താറാവുകൾ ഉൾപ്പെടെ 34,602 പക്ഷികളെയാണ് കൊല്ലുക. നെടുമുടി-5,975, തകഴി-11,250, പള്ളിപ്പാട്-4,627, കരുവാറ്റ-12,750 എന്നിങ്ങനെയാണ് കൊല്ലുന്ന പക്ഷികളുടെ കണക്ക്. ഡിസംബർ 19 മുതലാണ് കുട്ടനാട് മേഖലകളിൽ താറാവുകൾ കൂട്ടത്തോടെ ചാവുന്നത് ശ്രദ്ധയിൽപെട്ടത്. തുടർന്ന് ആറ് പ്രദേശങ്ങളിൽനിന്ന് മൃഗസംരക്ഷണവകുപ്പ് ശേഖരിച്ച സാമ്പിളിൽ നാലുപഞ്ചായത്തുകളിലാണ് പക്ഷിപ്പനി സ്ഥിരീകരിച്ചത്.
പക്ഷികളെ കൊല്ലാൻ 18 സംഘത്തെ നിയോഗിച്ചു. ചൊവ്വാഴ്ച രാവിലെ മുതൽ കൊന്നൊടുക്കൽ ആരംഭിക്കും. മൂന്നു ദിവസത്തിനുള്ളില്‍ പൂര്‍ത്തിയാക്കും. പക്ഷികളുമായി സമ്പർക്കം പുലർത്തിയവർക്ക് പനിയോ മറ്റ് ആരോഗ്യപ്രശ്നങ്ങളോ ഉണ്ടോയെന്ന് കണ്ടെത്താൻ ആരോഗ്യ വകുപ്പ് സര്‍വേ തുടങ്ങി. കോട്ടയത്തെ നീണ്ടൂരിൽ 67 ദിവസം പ്രായമായ 1650 താറാവിന് കുഞ്ഞുങ്ങളാണ് ചത്തത്.
ഡിസംബർ 25, 26 ദിവസങ്ങളിലായാണ് ഇവ ചത്തുവീണത്. ഇവിടെയുള്ള 6,500ഓളം താറാവുകൾക്ക് പുറമെ ഫാമിന് ഒരു കിലോമീറ്റർ ചുറ്റളവിലുള്ള 3000ഓളം വളർത്തുപക്ഷികളേയും കൊല്ലുമെന്ന് ജില്ല കലകട്ർ എം. അഞ്ജന അറിയിച്ചു. കേരളത്തിന് പുറമെ രാജസ്ഥാൻ, മധ്യപ്രദേശ്, ഹിമാചൽ പ്രദേശ് എന്നീ സംസ്ഥാനങ്ങളിലും പക്ഷിപ്പനി സ്ഥിരീകരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.