പക്ഷിപ്പനി: കൊന്നൊടുക്കിയവക്ക് നഷ്ടപരിഹാരം
text_fieldsതിരുവനന്തപുരം: പക്ഷിപ്പനി നിയന്ത്രണ ഭാഗമായി കൂട്ടത്തോടെ കൊന്നൊടുക്കിയ പക്ഷികള്‍ക്കും നശിപ്പിച്ച മുട്ടകള്‍ക്കും നഷ്ടപരിഹാരം നല്കാന് മന്ത്രിസഭ യോഗം തീരുമാനിച്ചു. രണ്ടുമാസത്തിന് താഴെ പ്രായമുള്ള കോഴി, താറാവ് എന്നിവക്ക് നൂറ് രൂപ വീതവും രണ്ട് മാസത്തിന് മുകളില്‍ പ്രായമുള്ളവക്ക് 200 രൂപ വീതവും നല്‍കും. ഒരു മുട്ടക്ക് അഞ്ച് രൂപ വീതമാകും നഷ്ടപരിഹാരം.
•പട്ടികജാതി ഗുണഭോക്താക്കള്‍ക്ക് ഭൂരഹിത പുനരധിവാസ പദ്ധതിപ്രകാരം സര്‍ക്കാര്‍ വാങ്ങി നല്കുന്ന ഭൂമി കൈമാറ്റം ചെയ്യുന്നതിനുള്ള വ്യവസ്ഥകള്‍ പരിഷ്കരിക്കും. ഭവന നിർമാണം, തനിക്കോ കുടുംബാംഗങ്ങള്‍ക്കോ ഉണ്ടാകുന്ന ഗുരുതര അസുഖം, പെണ്മക്കളുടെ വിവാഹം, കുട്ടികളുടെ വിദ്യാഭ്യാസം എന്നീ ആവശ്യങ്ങള്‍ക്ക് പണയപ്പെടുത്താം. ബന്ധപ്പെട്ട ബ്ലോക്ക്/മുനിസിപ്പാലിറ്റി/ കോര്പറേഷന് പട്ടികജാതി വികസന ഓഫിസറുടെ സാക്ഷ്യപത്രത്തിന്റെ അടിസ്ഥാനത്തിലാകണം ഇത്. അര്‍ഹരായ ഗുണഭോക്താക്കള്‍ക്ക് വകുപ്പ് മുഖേന ലഭ്യമാക്കുന്ന ഭൂമിയും ഭവനവും പൊതുമേഖല/ ഷെഡ്യൂള്‍ഡ്/ സഹകരണബാങ്കുകള്‍, പട്ടികജാതി-പട്ടികവര്‍ഗ വികസന കോര്പറേഷന് എന്നിവയില്‍ വായ്പക്കായി പണയപ്പെടുത്താം.
•കാസർകോട് ജില്ലയിലെ കരിന്തളം വില്ലേജില്‍ 12 ഏക്കര്‍ ഭൂമി 400 കെ.വി സബ് സ്റ്റേഷന് നിമാണത്തിനായി ഉഡുപ്പി-കാസർകോട് ട്രാന്സ്മിഷന് ലിമിറ്റഡിന് 30 വര്‍ഷത്തേക്ക് പാട്ടത്തിന് നല്‍കും.
•35ാമത് ദേശീയ ഗെയിംസില്‍ കേരളത്തെ പ്രതിനിധീകരിച്ച് ടീം ഇനത്തില്‍ വെങ്കല മെഡല്‍ നേടിയ കെ.കെ. സുഭാഷിന് ജോലി നല്‍കും. ആലപ്പുഴ കഞ്ഞിക്കുഴി ഗ്രാമപഞ്ചായത്തില്‍ ഓഫിസ് അറ്റന്‍ഡന്റ് ഗ്രേഡ് രണ്ട് തസ്തികയിലാകും നിയമനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.