കോഴിക്കോട് പക്ഷിപ്പനി: പ്രതിരോധ പ്രവർത്തനങ്ങൾ തുടങ്ങി, 11,000 കോഴികളെ കൊല്ലും
text_fieldsകോഴിക്കോട്: കോഴിക്കോട് ജില്ലാ പഞ്ചായത്തിന് കീഴിൽ ചാത്തമംഗലം റീജിയണൽ പൗൾട്രി ഫാമിൽ പക്ഷിപ്പനി സ്ഥിരീകരിച്ചതോടെ പ്രതിരോധ പ്രവർത്തനങ്ങൾ തുടങ്ങി. പ്രതിരോധത്തിന്റെ ഭാഗമായി ഫാമിലെ കോഴികളെ കൊന്നൊടുക്കും. 11000 കോഴികളെയാണ് കൊല്ലുകയെന്ന് അധികൃതർ അറിയിച്ചു. 40,000 കോഴിമുട്ടകളും നശിപ്പിക്കും. ഇതുവരെ 2300 ഓളം കോഴികളെ കൊന്നുകഴിഞ്ഞു.
കോഴികളെ കൊന്ന ശേഷം പൗൾട്രി ഫാമിന്റെ കോമ്പൗണ്ടിൽ തയാറാക്കിയ ചൂളയിൽ ദഹിപ്പിക്കുമെന്ന് അധികൃതർ പറഞ്ഞു. പക്ഷിപ്പനി സ്ഥിരീകരിച്ച കോഴിവളർത്തൽ കേന്ദ്രത്തിന്റെ ഒരു കിലോമുറ്റർ ചുറ്റളവിലുള്ള പക്ഷികളെയും കൊല്ലും. അവയെയും പൗൾട്രി ഫാമിലെ ചൂളയിലാണ് ദഹിപ്പിക്കുക.
ജില്ലാ ഭരണകൂടവും മൃഗസംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥരും ഉൾപ്പെട്ട ടാസ്ക് ഫോഴ്സാണ് പ്രതിരോധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്നത്.
ഫാമിലെ 1800 കോഴികൾ ചത്തപ്പോൾ നടത്തിയ പരിശോധനയിലാണ് പക്ഷിപ്പനി സ്ഥിരീകരിച്ചത്. തീവ്രവ്യാപന ശേഷിയുള്ള വൈറസ് വകഭേദമാണ് ഇവിടെ സ്ഥിരീകരിച്ചിരിക്കുന്നത്. ഫാമിന് 10 കിലോമീറ്റർ ചുറ്റളവിൽ ജാഗ്രതാ നിർദേശമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.