പക്ഷിപ്പനി: ഇറച്ചി കഴിക്കുന്നത് സുരക്ഷിതമോ ?
text_fieldsന്യൂഡൽഹി: രാജ്യത്ത് കോവിഡിനൊപ്പം പക്ഷിപനിയും പടരുകയാണ്. മധ്യപ്രദേശ്, കേരള, രാജസ്ഥാൻ, ഹിമാചൽപ്രദേശ്, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളിൽ പക്ഷിപനി സ്ഥിരീകരിച്ചിട്ടുണ്ട്. കോവിഡിന് പുറമേ പക്ഷിപ്പനി ഭീഷണി കൂടി ഉയർന്നതോടെ സംസ്ഥാനങ്ങളെല്ലാം അതീവ ജാഗ്രതയാണ് പുലർത്തുന്നത്. അതേസമയം, പക്ഷിപനി പടർന്നതോടെ ഇറച്ചി ഭക്ഷ്യയോഗ്യമാണോയെന്ന ചോദ്യവും ഉയരുന്നുണ്ട്.
ഇതുമായി ബന്ധപ്പെട്ട് 2005ൽ ലോകാരോഗ്യ സംഘടന സർക്കുലർ പുറത്തിറക്കിയിട്ടുണ്ട്. 75 ഡിഗ്രി സെൽഷ്യസ് താപനിലയിൽ പാചകം ചെയ്യുന്ന ഇറച്ചിയാണെങ്കിൽ പക്ഷിപ്പനി സംബന്ധിച്ച് ആശങ്ക വേണ്ടെന്നാണ് ലോകാരോഗ്യസംഘടനയുടെ സർക്കുലർ. പക്ഷിപ്പനിക്ക് കാരണമാകുന്ന എച്ച് 5 എൻ 1 വൈറസിന് ഇൗ താപനിലയെ അതിജീവിക്കാനാവില്ല.
അതേസമയം, പക്ഷിപ്പനി ബാധിച്ച പക്ഷികളുമായി നേരിട്ട് ബന്ധം പുലർത്തുന്ന മനുഷ്യരിലേക്ക് രോഗം പടരാം. അതുകൊണ്ട് പക്ഷിപ്പനി ബാധിച്ച പ്രദേശത്തെ പക്ഷികളെ കൊന്നൊടുക്കുകയാണ് സാധാരണയായി രാജ്യങ്ങൾ ചെയ്യാറ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.