താറാവുകര്‍ഷകര്‍ക്ക് ഉടന്‍ നഷ്ടപരിഹാരം –മന്ത്രി
text_fieldsആലപ്പുഴ: പക്ഷിപ്പനി മൂലം താറാവുകള്‍ ചത്ത കര്‍ഷകര്‍ക്ക് നഷ്ടപരിഹാരം വേഗം നല്‍കുമെന്ന് മന്ത്രി കെ. രാജു. ഇന്‍ഷുര്‍ ചെയ്യുന്നത് സര്‍ക്കാറിന്‍െറ മുന്നിലുണ്ട്. ഇതിന് കര്‍ഷകരുടെ സഹകരണം വേണം. പക്ഷിപ്പനി പോലുള്ളവ ഇവിടത്തെന്നെ കണ്ടത്തൊനുള്ള ലാബ് ഏര്‍പ്പെടുത്തുന്നത് പരിഗണിക്കുന്നതായും അദ്ദേഹം പറഞ്ഞു.
പക്ഷിപ്പനി ബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കാനത്തെിയ മന്ത്രി കെ. രാജു സാഹചര്യങ്ങള്‍ വിലയിരുത്താന്‍ ചേര്‍ന്ന ഉന്നതതല യോഗത്തില്‍ സംസാരിക്കുകയായിരുന്നു. നാലിന് മന്ത്രി ഡല്‍ഹിയില്‍ എത്തി കേന്ദ്രസര്‍ക്കാറിനോട് കൂടുതല്‍ നഷ്ടപരിഹാരം ആവശ്യപ്പെടും. പക്ഷിപ്പനി പടര്‍ന്നത് സൈബീരിയയില്‍നിന്നുള്ള ദേശാടനപ്പക്ഷി വഴിയാണെന്ന് ഡല്‍ഹിയില്‍നിന്ന് നിരീക്ഷണത്തിനത്തെി പക്ഷിപ്പനി ബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കുന്ന കേന്ദ്ര മൃഗസംരക്ഷണ ജോയന്‍റ് സെക്രട്ടറി എച്ച്.കെ. മുനി എല്ലപ്പ യോഗത്തില്‍ വ്യക്തമാക്കി.
ജൂണില്‍ റഷ്യയില്‍ എച്ച്5 എന്‍8 സ്ഥിരീകരിച്ചിരുന്നു. സൈബീരിയന്‍ ദേശാടനപ്പക്ഷികളുടെ സഞ്ചാരപഥമായ ഡല്‍ഹിയില്‍ കഴിഞ്ഞ ഒക്ടോബറിലും കണ്ടത്തെി. തുടര്‍ന്ന് കേരളത്തിലും ഇത് കണ്ടത്തെിയതോടെയാണ് ദേശാടന പ്പക്ഷികളാണ് ഉറവിടമെന്ന നിഗമനത്തിലത്തെിയതെന്ന് അദ്ദേഹം വിശദീകരിച്ചു.
നിലവില്‍ മാനദണ്ഡപ്രകാരം ഏതെങ്കിലും ഒരുഭാഗത്ത് പക്ഷിപ്പനി കണ്ടത്തെിയാല്‍ ഒരു കിലോമീറ്റര്‍ ചുറ്റളവിലെ പക്ഷികളെയെല്ലാം കൊല്ലണമെന്നുണ്ട്. ജില്ലയിലെ രോഗബാധയുടെ സ്ഥിതി പരിശോധിച്ചതില്‍നിന്ന് ഏതെങ്കിലും താറാവിന് രോഗം കണ്ടത്തെിയാല്‍ അതുള്ള കൂട്ടത്തെ അപ്പാടെ സംസ്കരിച്ചാല്‍ മതിയെന്നും ഒരു കിലോമീറ്റര്‍ ചുറ്റളവ് എന്ന മാനദണ്ഡത്തില്‍ കുറവ് വരുത്താവുന്നതാണെന്നും ഉന്നതതല യോഗം തീരുമാനിച്ചു.
ആലപ്പുഴ ഗെസ്റ്റ് ഹൗസില്‍ ചേര്‍ന്ന യോഗത്തില്‍ കലക്ടര്‍ വീണ എന്‍. മാധവന്‍, മൃഗസംരക്ഷണ വകുപ്പ് ഡയറക്ടര്‍ ഡോ. എന്‍.എന്‍. ശശി, അഡീഷനല്‍ പ്രൈവറ്റ് സെക്രട്ടറി ഡോ.സത്യരാജ്, ജില്ലാ മൃഗസംരക്ഷണ ഓഫിസര്‍ ഡോ.ഗോപകുമാര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
പക്ഷിപ്പനി സംബന്ധിച്ച് കേന്ദ്രസര്‍ക്കാര്‍ നല്‍കിയ മാര്‍ഗനിര്‍ദേശ പ്രകാരമുള്ള നിവാരണ-നിയന്ത്രണ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമായി നടക്കുന്നുണ്ടെന്ന് രോഗബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിച്ച മന്ത്രി പറഞ്ഞു. ഒരു ലക്ഷത്തോളം താറാവുകളെയെങ്കിലും കൊല്ളേണ്ടിവരുമെന്നാണ് കണക്കാക്കുന്നത്. കര്‍ഷകരുടെ ശക്തമായ ആവശ്യം മാനിച്ച് താറാവുനീക്കത്തിന് ചെറിയ ഇളവുനല്‍കും. പക്ഷിപ്പനി ഇല്ളെന്ന് ഉറപ്പാക്കിയാല്‍ നിയന്ത്രണത്തിന് വിധേയമായി താറാവുകളെ നീക്കാന്‍ അനുവദിക്കും.
രോഗബാധയില്ലാത്ത താറാവുകളെ തൊട്ടടുത്ത പാടത്തേക്ക് തീറ്റക്കും മറ്റുമായി കൊണ്ടുപോകാന്‍ അനുമതിനല്‍കും.
രോഗബാധയില്ളെന്ന വെറ്ററിനറി സര്‍ജന്‍െറ സര്‍ട്ടിഫിക്കറ്റ് ഇതിന് വേണം.
പക്ഷിപ്പനി: 2785 താറാവുകളെക്കൂടി കൊന്നുകത്തിച്ചു
ജില്ലയില്‍ പക്ഷിപ്പനി ലക്ഷണമുള്ള 2785 താറാവുകളെക്കൂടി കൊന്നുകത്തിച്ചു. ചൊവ്വാഴ്ച 1100 താറാവുകളെ കൊന്നിരുന്നു. കോട്ടയം ജില്ലയില്‍ മൊത്തം 6000 താറാവുകളെ കൊല്ലാനാണ് തീരുമാനം. ആര്‍പ്പൂക്കര പുളിക്കാശ്ശേരില്‍ ചെല്ലപ്പന്‍െറ ഉടമസ്ഥതയിലുള്ള താറാവുകളെയാണ് ബുധനാഴ്ച കൊന്നത്. കേളക്കരി, വാവകാട് പാടശേഖരങ്ങളിലെ ഇദ്ദേഹത്തിന്‍െറ താറാവുകളെ പൂര്‍ണമായി കൊന്നു.
4500ല്‍ അധികം താറാവുകളുണ്ടായിരുന്ന ഇദ്ദേഹത്തിന്‍െറ ആയിരത്തോളം എണ്ണം രോഗം ബാധിച്ചു ചത്തിരുന്നു. പ്രത്യേകം തയാറാക്കിയ ഗൗണ്‍, മാസ്ക്, ഫുഡ്പ്രൊട്ടക്ടര്‍ അടങ്ങിയ സ്വയം സുരക്ഷാധാരികളായ (പേഴ്സനല്‍ പ്രൊട്ടക്ഷന്‍ കിറ്റ്) ഉദ്യോഗസ്ഥരാണ് താറാവുകളെ കൊല്ലുന്നത്.
അതേസമയം, താറാവുകള്‍ക്ക് പിന്നാലെ കോഴികള്‍ക്കും രോഗം സ്ഥിരീകരിച്ചത് കര്‍ഷകരെ ആശങ്കയിലാഴ്ത്തി. ആര്‍പ്പൂക്കരയിലാണ് 10 കോഴികള്‍ ചത്തത്. ഇതില്‍ രണ്ടെണ്ണത്തിന്‍െറ സാമ്പിള്‍ പരിശോധിച്ചപ്പോഴാണ് പക്ഷിപ്പനി സ്ഥിരീകരിച്ചത്.
കഴിഞ്ഞദിവസങ്ങളില്‍ ചത്ത താറാവുകളുടെ സാമ്പിളുമായി മൃഗസംരക്ഷണ ഉദ്യോഗസ്ഥര്‍ വ്യാഴാഴ്ച ഭോപാലിലേക്ക് പോകും. താറാവുകളെ കൂട്ടമായി കൊന്നൊടുക്കുമ്പോഴും നഷ്ടപരിഹാര കാര്യത്തില്‍ തീരുമാനമായിട്ടില്ല.
ഇതുസംബന്ധിച്ച് കര്‍ഷകര്‍ക്ക് ഇതുവരെ അറിയിപ്പൊന്നും അധികൃതര്‍ നല്‍കിയിട്ടില്ല. കേന്ദ്രസംഘത്തിന്‍െറ സന്ദര്‍ശനത്തിനുശേഷമേ ഇക്കാര്യത്തില്‍ തീരുമാനമാകൂവെന്നാണ് കര്‍ഷകരെ അധികൃതര്‍ അറിയിക്കുന്നത്. ബുധനാഴ്ച കേന്ദ്രസംഘം ജില്ലയില്‍ സന്ദര്‍ശിക്കുമെന്ന് അറിയിച്ചിരുന്നെങ്കിലും എത്തിയില്ല.
ആലപ്പുഴയില്‍ നടന്ന അവലോകന യോഗത്തില്‍ പങ്കെടുക്കേണ്ടതിനാലാണ് സംഘം എത്താതിരുന്നതെന്നാണ് വിവരം. സംഘം വ്യാഴാഴ്ച ജില്ലയിലത്തെും.എച്ച്5 എന്‍8 ഇനത്തില്‍പെട്ട മനുഷ്യരിലേക്കു പകരാത്ത പക്ഷിപ്പനിയാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. രോഗം സ്ഥിരീകരിച്ച പ്രദേശത്തെ ഒരു കി.മീ. ചുറ്റളവിലെ താറാവുകളെയാണ് കൊല്ലുന്നത്.
രോഗബാധിത പ്രദേശങ്ങളില്‍ 90 ദിവസത്തേക്ക് തുടര്‍ച്ചയായ പരിശോധനകളും രോഗപ്രതിരോധ പ്രവര്‍ത്തനങ്ങളും നടത്തും. ഇക്കാലയളവില്‍ പുതുതായി താറാവുകളെ വളര്‍ത്താന്‍ അനുവദിക്കില്ല. 10 കി.മീ. ചുറ്റളവിലെ താറാവുകളെ നിരീക്ഷിക്കും.
ചെക്ക് പോസ്റ്റുകളില്‍ അണുനാശിനി തളിക്കുന്നു
കേരളത്തിലെ പക്ഷിപ്പനിയുടെ പശ്ചാത്തലത്തില്‍ തമിഴ്നാട്ടില്‍ മൃഗസംരക്ഷണവകുപ്പ് പ്രതിരോധ നടപടികള്‍ ഊര്‍ജിതമാക്കി. കേരളത്തില്‍നിന്നുള്ള കോഴി, താറാവ് തുടങ്ങിയവക്ക് തമിഴ്നാട് സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ നിരോധനം തുടരുകയാണ്. കേരളത്തില്‍നിന്ന് അതിര്‍ത്തി കടക്കുന്ന മുഴുവന്‍ ചരക്കുവാഹനങ്ങളിലും കീടനാശിനി തളിക്കുന്നുണ്ട്.
ഇതിനായി വാളയാര്‍, മീനാക്ഷിപുരം, നടുപ്പുണി, വേലന്താവളം, ആനക്കട്ടി, മുള്ളി തുടങ്ങിയ 12 ഇടങ്ങളില്‍ താല്‍ക്കാലിക ചെക്ക് പോസ്റ്റുകള്‍ സ്ഥാപിച്ചു. ഇവിടങ്ങളില്‍ 24 മണിക്കൂറും മൃഗഡോക്ടറുടെ നേതൃത്വത്തിലുള്ള സംഘം ഷിഫ്റ്റടിസ്ഥാനത്തില്‍ ജോലി ചെയ്യുന്നു.
മൂന്നുമാസം ഈ സംവിധാനം തുടരും. പൗള്‍ട്രി ഫാമുകളിലും മറ്റും കോഴികള്‍ കൂട്ടത്തോടെ ചത്താല്‍ ഉടന്‍ അറിയിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. കേരളത്തില്‍ കോഴിയിറച്ചിയുടെ ഉപയോഗം കുറഞ്ഞത് ഫാമുടമകളെ ബാധിച്ചിട്ടുണ്ട്. രണ്ടാഴ്ചക്കിടെ കിലോക്ക് 30 രൂപ വരെ കുറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.