പക്ഷിപ്പനി; കേന്ദ്ര സംഘം ഇന്ന് എത്തും
text_fieldsകോട്ടയം: പക്ഷിപ്പനി സ്ഥിരീകരിച്ച സാഹചര്യത്തില്‍ സ്ഥിതിഗതികള്‍ വിലയിരുത്തുന്നതിന് കേന്ദ്ര ആരോഗ്യ, കുടുംബ ക്ഷേമ മന്ത്രാലയം നിയോഗിച്ച ഉന്നത ഉദ്യോഗസ്ഥര്‍ ഇന്ന് കോട്ടയം ജില്ലയില്‍ സന്ദര്‍ശനം നടത്തും.
കേന്ദ്ര ഭക്ഷ്യസംസ്‌കരണ വ്യവസായ മന്ത്രാലയത്തിലെ ജോയിന്‍റ് സെക്രട്ടറി മിന്‍ഹാജ് ആലം, ന്യൂഡല്‍ഹിയിലെ നാഷണല്‍ സെന്‍റർ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ഡയറക്ടര്‍ ഡോ. എസ്.കെ. സിംഗ് എന്നിവര്‍ ജില്ലാ കളക്ടര്‍ എം. അഞ്ജനയുമായി കൂടിക്കാഴ്ച്ച നടത്തും.
രോഗം മനുഷ്യരിലേക്ക് പകരുന്ന സാഹചര്യം ഒഴിവാക്കുന്നതിന് ആരോഗ്യ വകുപ്പ് സ്വീകരിച്ചുവരുന്ന നടപടികള്‍ക്ക് പിന്തുണ നല്‍കുകയും കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുകയുമാണ് ഇവരുടെ ചുമതലകള്‍.
കോട്ടയം, ആലപ്പുഴ ജില്ലകളിലായാണ് സംസ്ഥാനത്ത് പക്ഷിപ്പനി സ്ഥിരീകരിച്ചത്. തുടർന്ന് രോഗം സ്ഥിരീകരിച്ച സ്ഥലങ്ങളുടെ ഒരു കിലോമീറ്റർ ചുറ്റളവിലുള്ള വളർത്തുപക്ഷികളെ കൊന്നൊടുക്കുകയാണ്. 40,000ലേറെ പക്ഷികളെ നശിപ്പിക്കേണ്ടിവരുമെന്നാണ് കരുതുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.