പക്ഷിപ്പനി: കേരളത്തിലേക്ക് കേന്ദ്ര സംഘങ്ങൾ
text_fieldsന്യൂഡൽഹി: പക്ഷിപ്പനിക്കൊപ്പം കോവിഡ് വ്യാപനവും നിരീക്ഷിക്കാൻ കേരളത്തിലേക്ക് കേന്ദ്ര സംഘങ്ങൾ. പക്ഷിപ്പനി ബാധിച്ച കേരളത്തിലെ ആലപ്പുഴ, കോട്ടയം ജില്ലകളിലേക്ക് കേന്ദ്രം നിയോഗിച്ച പ്രത്യേക സംഘം വെള്ളിയാഴ്ച എത്തും. ഹരിയാനയിലെ പഞ്ച്കുള ജില്ലയിലേക്കും സംഘത്തെ അയക്കുമെന്ന് കേന്ദ്ര ആരോഗ്യ-കുടുംബക്ഷേമ മന്ത്രാലയം അറിയിച്ചു.
ആലപ്പുഴ, കോട്ടയം ജില്ലകളില്‍ ചത്ത താറാവുകളുടെ സാമ്പിളുകളില്‍ ഏവിയന്‍ ഇന്‍ഫ്ളുവന്‍സ (എച്ച് 5 എന്‍ 8) കണ്ടെത്തിയതായി മൃഗസംരക്ഷണ വകുപ്പ് അറിയിച്ചിരുന്നു. ഹരിയാനയിലെ പഞ്ച്കുളയില്നിന്നുള്ള കോഴികളുടെ സാമ്പിളുകളില്‍നിന്നും സമാനമായ റിപ്പോര്‍ട്ടുകള്‍ ലഭിച്ചിട്ടുണ്ട്. കാക്കകളും ദേശാടനപക്ഷികളും ധാരാളമുള്ള രാജസ്ഥാനിലെ ഝാലാവാഡ്, മധ്യപ്രദേശിലെ ഭിണ്ഡ് എന്നിവിടങ്ങളിലും പക്ഷിപ്പനി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
ദേശീയ രോഗനിയന്ത്രണ കേന്ദ്രം, ദേശീയ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ട്, ചണ്ഡീഗഢിലെ പി.ജി.ഐ.എം.ഇ.ആര്, ന്യൂഡല്‍ഹിയിലെ ഡോ. ആർ.എല്‍ ഹോസ്പിറ്റല്‍, ലേഡി ഹാര്‍ഡിങ് മെഡിക്കല്‍ കോളജ് എന്നിവിടങ്ങളിലെ വിദഗ്ധരടങ്ങുന്നതാണ് കേന്ദ്ര സംഘം. എൻ.സി.ഡി.സി ഡയറക്ടര്‍, ഭക്ഷ്യസംസ്കരണ വ്യവസായ മന്ത്രാലയം ജോയൻറ് സെക്രട്ടറി, കോവിഡ് -19 നോഡല്‍ ഓഫിസര്‍ എന്നിവരടങ്ങുന്ന ഉന്നതതല സംഘത്തെയും ജനുവരി ആറിന് കേരളത്തിലേക്ക് അയച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.