ഗുരുതര വൈകല്യങ്ങളുമായി കുഞ്ഞിന്‍റെ ജനനം: പ്രത്യേക സംഘം അന്വേഷിക്കും; കുറ്റക്കാർക്കെതിരെ കർശന നടപടിയെന്ന് മന്ത്രി
text_fieldsതിരുവനന്തപുരം: ആലപ്പുഴയിൽ സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയില്‍ ഗുരുതര വൈകല്യങ്ങളുമായി നവജാത ശിശു ജനിച്ച സംഭവം പ്രത്യേക സംഘം അന്വേഷിക്കും. വൈകല്യം നേരത്തേ കണ്ടെത്തിയില്ലെന്ന കുഞ്ഞിന്‍റെ മാതാവിന്‍റെ പരാതിയിൽ ആരോഗ്യ വകുപ്പ് അഡീഷനല്‍ ഡയറക്ടറുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം അന്വേഷണം നടത്തുമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് പറഞ്ഞു.
നേരത്തെ, സംഭവത്തില്‍ നാലു ഡോക്ടർമാർക്കെതിരെ പൊലീസ് കേസെടുത്തിരുന്നു. ആലപ്പുഴ കടപ്പുറം കുട്ടികളുടെയും സ്ത്രീകളുടെയും ആശുപത്രിയിലെ ഗൈനക്കോളജിസ്റ്റുമാരായ ഡോ. ഷേർലി, ഡോ. പുഷ്പ എന്നിവർക്കെതിരെയും സ്വകാര്യ ലാബിലെ രണ്ടു ഡോക്ടർമാർക്കും എതിരെയാണ് ആലപ്പുഴ സൗത്ത് പൊലീസ് കേസെടുത്തത്. സംഭവം ശ്രദ്ധയില്‍പ്പെട്ടയുടനെ അന്വേഷണം നടത്താന്‍ മന്ത്രി ആരോഗ്യവകുപ്പ് ഡയറക്ടര്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു. സ്‌കാനിങ് സെന്ററിനെപ്പറ്റിയും അന്വേഷണം നടത്തും. അന്വേഷണങ്ങളില്‍ വീഴ്ച കണ്ടെത്തിയാല്‍ കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും മന്ത്രി അറിയിച്ചു.
ലജനത്ത് വാർഡ് സ്വദേശികളായ അനീഷ്-സുറുമി ദമ്പതികളുടെ കുഞ്ഞിനാണ് ഗുരുതര വൈകല്യമുള്ളത്. ഗർഭകാലത്തെ സ്കാനിങ്ങില്‍ ഡോക്ടർമാർ വൈകല്യം അറിയിച്ചില്ലെന്ന് കുഞ്ഞിന്‍റെ കുടുംബം ആരോപിച്ചു. പ്രസവത്തിന്‍റെയന്നാണ് ഡോക്ടര്‍ ഇക്കാര്യത്തെക്കുറിച്ച് അനീഷിനോട് പറയുന്നത്. കുഞ്ഞിന്‍റെ ചെവിയും കണ്ണും ഉള്ളത് യഥാർഥ സ്ഥാനത്തല്ല. വായ തുറക്കുന്നില്ല.
മലർത്തികിടത്തിയാൽ കുഞ്ഞിന്‍റെ നാവ് ഉള്ളിലേക്ക് പോകും, കാലിനും കൈക്കും വളവ് തുടങ്ങി ഒട്ടേറെ വൈകല്യങ്ങളാണ് കുഞ്ഞിനുള്ളത്. ഗർഭകാലത്ത് കുഞ്ഞിന്റെ ആരോഗ്യത്തെക്കുറിച്ചോ വൈകല്യത്തെക്കുറിച്ചോ ഡോക്ടര്‍മാര്‍ ഒരു സൂചനയും തന്നില്ല എന്നാണ് രക്ഷിതാക്കള്‍ ആരോപിക്കുന്നത്. ഗര്‍ഭകാലത്ത് ഏഴുതവണ സ്‌കാന്‍ ചെയ്തിട്ടും കുട്ടിക്ക് ഒരു കുഴപ്പവുമില്ല എന്നാണ് പറഞ്ഞതെന്നും രക്ഷിതാക്കൾ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.