ക്രൈസ്തവർക്കിടയിലെ ജനനനിരക്ക് കുറയുന്നത് ആശങ്കജനകമെന്ന് കെ.സി.ബി.സി
text_fieldsകൊച്ചി: നിലനിൽപുതന്നെ അപകടത്തിലാകുംവിധം ക്രൈസ്തവർക്കിടയിലെ ജനനനിരക്ക് കുറയുന്നത് ആശങ്കജനകമാണെന്ന് കേരള കാത്തലിക് ബിഷപ് കൗൺസിൽ. 1950കളിൽ 24.6 ശതമാനമുണ്ടായിരുന്ന ക്രൈസ്തവർ ഇന്ന് കേവലം 17.2 ശതമാനമായി ചുരുങ്ങിയെന്നും ഈ പശ്ചാത്തലത്തിലാണ് കൂടുതൽ കുഞ്ഞുങ്ങളുള്ള കുടുംബങ്ങൾക്ക് കൈത്താങ്ങാകുന്ന പദ്ധതികൾ വിവിധ രൂപതകൾ പ്രഖ്യാപിച്ചതെന്നും കെ.സി.ബി.സി വിശദീകരിച്ചു.
കേരളത്തിൽ കുഞ്ഞുങ്ങളുടെ ജനനനിരക്ക് ഏറ്റവും കുറഞ്ഞ സമുദായമായി (1.8 ശതമാനം) ക്രൈസ്തവർ മാറി. കടൽക്ഷോഭം രൂക്ഷമായ ചെല്ലാനംപോലുള്ള സ്ഥലങ്ങളിൽ പുലിമുട്ടുകൾ അടിയന്തരമായി നിർമിച്ച് തീരവാസികളുടെ ജീവനും സ്വത്തിനും സംരക്ഷണമൊരുക്കാൻ സർക്കാർ തയാറാകണം.
ഫാ.സ്റ്റാൻ സ്വാമിയുടെ മരണം ജനാധിപത്യത്തിൽ വിശ്വസിക്കുന്ന സകല പൗരന്മാരെയും ആശങ്കപ്പെടുത്തുന്നതാണ്. കലാമാധ്യമരംഗത്ത് ക്രൈസ്തവ വിരുദ്ധ വികാരം സമീപകാലത്ത് വർധിക്കുന്നതായി കൗൺസിൽ വിലയിരുത്തി. ആവിഷ്കാര സ്വാതന്ത്ര്യത്തിെൻറ പ്രാധാന്യം അംഗീകരിക്കുമ്പോൾതന്നെ അത് മതവികാരങ്ങളെ മുറിപ്പെടുത്തുംവിധം ഉപയോഗിക്കാതിരിക്കാൻ ബന്ധപ്പെട്ടവർ ശ്രദ്ധിക്കണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.