പിറന്നാൾ സമ്മാനം കിട്ടിയ പണവും കമ്മലും ദുരിതാശ്വാസ നിധിയിലേക്ക്
text_fieldsവളാഞ്ചേരി: പിറന്നാൾ സമ്മാനമായി കിട്ടിയ പണവും സ്വർണക്കമ്മലും മുഖ്യമന്ത്രിയുടെ ദു രിതാശ്വാസ നിധിയിലേക്ക് കൈമാറി അഞ്ചാം ക്ലാസുകാരി.
വളാഞ്ചേരിക്ക് സമീപം പൈങ്കണ്ണൂർ കൂരിപറമ്പിൽ ഹംസ-ഷെമീമ ദമ്പതികളുടെ മകൾ വളാഞ്ചേരി ടി.ആർ.കെ.യു.പി സ്കൂളിൽ അഞ്ചാംതരത്തിൽ പഠിക്കുന്ന ഹെന്ന സാറയാണ് പിറന്നാളിന് പുത്തനുടുപ്പ് വാങ്ങാൻ ലഭിച്ച 2000 രൂപയും ഒരുജോഡി സ്വർണക്കമ്മലും തെൻറ സമ്പാദ്യക്കുടുക്കയിലെ മുഴുവൻ പൈസയും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകിയത്.
പാട്ടുകാരികൂടിയായ ഹെന്ന പിറന്നാൾ ആഘോഷത്തിെൻറ ഭാഗമായ തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറണമെന്ന ആഗ്രഹം അറിയിച്ചതിനെ തുടർന്ന് വിദേശത്തുള്ള പിതാവ് പൊലീസിനെ അറിയിക്കുകയായിരുന്നു. കുട്ടിയുടെ പിറന്നാൾ ദിനമായ ഞായറാഴ്ച കുറ്റിപ്പുറം പൊലീസ് ഇൻസ്പെക്ടർ സി.കെ. നാസർ, എസ്.ഐ കെ.ആർ. രഞ്ജിത് എന്നിവരുടെ നേതൃത്വത്തിൽ പിറന്നാൾ ആഘോഷിക്കാനുള്ള കേക്കുമായാണ് വീട്ടിലെത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.