വയനാട് ദുരിതബാധിതരെ സഹായിക്കാൻ ബിരിയാണി ചലഞ്ച് നടത്തി പണംതട്ടി; സി.പി.എം പ്രദേശിക നേതാക്കൾക്കെതിരെ കേസ്
text_fieldsആലപ്പുഴ: വയനാട് ദുരിത ബാധിതർക്കായി ബിരിയാണി ചലഞ്ച് നടത്തി പണം തട്ടിയെന്ന പരാതിയിൽ ബ്രാഞ്ച് സെക്രട്ടറി ഉൾപ്പെടെ മൂന്ന് സി.പി.എം പ്രവർത്തകർക്കെതിരെ കേസെടുത്തു.
മുണ്ടക്കൈ-ചൂരൽമല ദുരിതബാധിതരെ സഹായിക്കാൻ സി.പി.എം നിയന്ത്രണത്തിലുള്ള 'തണൽ' എന്ന കൂട്ടായ്മയുടെ പേരിൽ സെപ്റ്റംബർ ഒന്നിനാണ് ബിരിയാണി ചലഞ്ച് സംഘടിപ്പിച്ചത്.
100 രൂപ നിരക്കിൽ 1200 ഓളം ബിരിയാണി വിൽക്കുകയും ഇതിലൂടെ ലഭിച്ച 1.20 ലക്ഷം രൂപ ഇതുവരെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറുകയോ കണക്ക് ബോധ്യപ്പെടുത്തുകയോ ചെയ്തില്ല എന്ന പരാതിയിലാണ് കേസ്.
കായകുളം പുതുപ്പള്ളി ലോക്കൽ കമ്മിറ്റിയംഗം സിബി ശിവരാജൻ, തട്ടേക്കാട് ബ്രാഞ്ച് സെക്രട്ടറി അരുൺ, ഡി.വൈ.എഫ്.ഐ മേഖല പ്രസിഡൻറ് അമൽരാജ് എന്നിവർക്കെതിരെയാണ് കായംകുളം പൊലീസ് കേസെടുത്തിട്ടുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.