ഹൈകോടതിയിൽ ബിഷപ്പിെൻറ ജാമ്യ ഹരജി; വ്യാഴാഴ്ച പരിഗണിക്കാൻ മാറ്റി
text_fieldsകൊച്ചി: കന്യാസ്ത്രീയെ പീഡിപ്പിച്ച കേസിൽ അറസ്റ്റിലായ ബിഷപ് ഫ്രാേങ്കാ മുളയ്ക്ക ൽ ജാമ്യഹരജിയുമായി ഹൈകോടതിയിൽ. ഹരജി സർക്കാറിെൻറ വിശദീകരണത്തിന് മാറ്റിയ സിംഗിൾ ബെഞ്ച് വ്യാഴാഴ്ച പരിഗണിക്കാനായി മാറ്റി. മുൻകൂർ ജാമ്യഹരജി ഹൈകോടതി പരിഗണനയിലിരിക്കെ അറസ്റ്റ് ചെയ്തത് കോടതിയുടെ അധികാരത്തിന്മേലുള്ള കടന്നുകയറ്റമാണെന്നും ന്യായമായ കാരണങ്ങളില്ലാതെയാണ് അറസ്റ്റെന്നും കാണിച്ചാണ് ജാമ്യഹരജി.
മുൻകൂർ ജാമ്യഹരജി പരിഗണനയിലിരിക്കെ അറസ്റ്റ് ചെയ്തത് തെറ്റായ നടപടിയാണെന്ന് ബിഷപ്പിെൻറ അഭിഭാഷകൻ കോടതിയെ അറിയിച്ചു. എന്നാൽ, മുൻകൂർ ജാമ്യഹരജി പരിഗണിക്കവേ അറസ്റ്റ് തടയണമെന്ന ആവശ്യം ഹരജിക്കാരൻ ഉന്നയിച്ചിരുന്നില്ലെന്ന് കോടതി വ്യക്തമാക്കി. തുടർന്നാണ് സർക്കാർ അഭിഭാഷകെൻറകൂടി അഭിപ്രായം പരിഗണിച്ച് കേസ് വ്യാഴാഴ്ചത്തേക്ക് മാറ്റിയത്.
അറസ്റ്റ് നിയമവിരുദ്ധമാണെന്നും നിരപരാധിയാണെന്നുമാണ് ജാമ്യഹരജിയിൽ പറയുന്നത്്. കന്യാസ്ത്രീക്കെതിരെ ഉയർന്ന പരാതികളെത്തുടർന്ന് ചില നടപടികൾ അവർക്കെതിരെ ഉണ്ടായിരുന്നു. ഇതിനുപിന്നിൽ താനാണെന്ന വിശ്വാസത്തിൽ വൈരാഗ്യം തീർക്കാനാണ് അവർ പരാതി നൽകിയത്. കേരളത്തിലേക്ക് വന്നാൽ കായികമായി കൈകാര്യം ചെയ്യുമെന്ന് കന്യാസ്ത്രീയും ബന്ധുക്കളും ഭീഷണിപ്പെടുത്തിയിരുന്നു.
ശാസ്ത്രീയമെന്ന പേരിൽ അന്വേഷണസംഘം തെളിവുകൾ വ്യാജമായി ഉണ്ടാക്കുകയാണ്. ഹാജരാകാൻ നോട്ടീസ് നൽകിയ തീയതിയിൽ തന്നെ ജലന്ധറിൽനിന്ന് എത്തി ചോദ്യം ചെയ്യലിന് വിധേയനായിട്ടുണ്ട്. അന്വേഷണവുമായി പൂർണമായും സഹകരിച്ചു.
തനിക്കെതിരെ മറ്റ് ക്രിമിനൽ കേെസാന്നും നിലവിലില്ല. കോടതിയുടെ വ്യവസ്ഥകൾ അംഗീകരിക്കാൻ തയാറാണ്. ഒേട്ടറെ ആരോഗ്യപ്രശ്നങ്ങൾ നിലവിലുണ്ട്. ജയിലിൽ കഴിയേണ്ടി വരുന്നത് ആരോഗ്യനില കൂടുതൽ മോശമാക്കുമെന്നും ജാമ്യം അനുവദിക്കണമെന്നുമാണ് ആവശ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.