വത്തിക്കാന് കത്തയച്ചത് സ്വയം പ്രതിരോധത്തിന്
text_fieldsകോട്ടയം: ചുമതലകെളാഴിയാൻ അനുവാദം തേടി ബിഷപ് ഫ്രാേങ്കാ മുളയ്ക്കൽ വത്തിക്കാന് കത്തയച്ചത് സ്വയം പ്രതിരോധത്തിന്. കന്യാസ്ത്രീയുടെ ലൈംഗിക പീഡന പരാതിയിൽ കുരുക്ക് മുറുകിയതോടെ വത്തിക്കാനിൽനിന്ന് കടുത്ത നടപടി വരുമെന്ന സൂചനകളാണ് ഇത്തരമൊരു നീക്കത്തിന് പ്രേരകമായതെന്നാണ് സൂചന. ബിഷപ്പിനെതിരെ കടുത്ത നടപടി വേണമെന്ന ഉറച്ച നിലപാടിലാണ് സഭ നേതൃത്വത്തിലെ ബഹുഭൂരിപക്ഷവും. എന്നാൽ, പരസ്യ പ്രതികരണത്തിന് ആരും തയാറാല്ലെന്ന് മാത്രം.
ബിഷപ്പിനെതിരെ ആരോപണം ഉയർന്ന ഒാരോഘട്ടത്തിലും കേരള സഭ ശക്തമായ നിലപാടെടുത്തെന്നാണ് വത്തിക്കാെൻറയും വിലയിരുത്തൽ. ഫ്രാേങ്കായെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യെപ്പട്ട് കൊച്ചിയിലും കോഴിക്കോട്ടും തിരുവനന്തപുരത്തും സംസ്ഥാനത്തിെൻറ വിവിധ ഭാഗങ്ങളിലും ആരംഭിച്ച പ്രതിഷേധ സമരം ശക്തിപ്പെടുന്നത് സഭക്കും സഭ മേലധ്യക്ഷന്മാർക്കും അപമാനമാണെന്നും കടുത്ത നടപടി വേണമെന്നും വിവിധ സഭകളും മാർപാപ്പയുടെ ഉപദേശക സമിതി അംഗം കൂടിയായ കാത്തിലിക് ബിഷപ് കോൺഫറൻസ് ഒാഫ് ഇന്ത്യ അധ്യക്ഷനും മുംബൈ ആർച് ബിഷപ്പുമായ ഒാസ്വാൾഡ് ഗ്രേഷ്യസും വത്തിക്കാനോട് അഭ്യർഥിച്ചിരുന്നു. കെ.സി.ബി.സിയും ബിഷപ്പിനെ അനുകൂലിക്കുന്നില്ല.
സഭ നേതൃത്വത്തിലെ പ്രമുഖരുടെ മൗനവും വത്തിക്കാൻ ഗൗരവമായി കാണുന്നു. ബിഷപ്പിനെതിരെ കടുത്ത നടപടി ആവശ്യെപ്പട്ട് സഭ നേതാക്കളും നിഷ്പക്ഷരും വിവിധതലങ്ങളിലുള്ളവരും വത്തിക്കാന് പരാതി നൽകിയ വിവരവും പുറത്തുവരുന്നുണ്ട്. പലരും ബിഷപ്പിനെതിരെ സജീവമായിതന്നെ രംഗത്തുണ്ട്. എതിർപ്പ് രൂക്ഷമാവുന്ന സാഹചര്യത്തിൽ പദവിയിൽ കടിച്ചുതൂങ്ങുന്നതിനോട് ജലന്ധർ രൂപതയിലെ വിശ്വസ്തരും എതിർപ്പ് അറിയിച്ചിരുന്നു. നിവൃത്തിയില്ലാതെയാണ് ബിഷപ് വത്തിക്കാന് മുൻകൂട്ടി കത്ത് നൽകിയതെന്ന് വൈദികരും ചൂണ്ടിക്കാട്ടുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.