'ഇഷ്ടപ്പെട്ട മതത്തിൽ വിശ്വസിക്കാൻ അനുവദിക്കുന്നില്ല, ക്രിസ്തുവും സുവിശേഷവും രാജ്യദ്രോഹമായി ചിത്രീകരിക്കുന്നു, നിഷ്കളങ്കർ നിഷ്ഠൂരമായി കൊല്ലപ്പെടുന്നു'; ബി.ജെ.പിക്കെതിരെ വിമർശനവുമായി ബിഷപ്പ് ജോസഫ് പാംപ്ലാനി
text_fieldsകണ്ണൂർ: മതേതരത്വം എന്നത് ഭരണഘടന നാടിന് നൽകുന്ന ഏറ്റവും ശക്തമായ ഉറപ്പായിട്ട് പോലും ഇഷ്ടപ്പെട്ട മതത്തിൽ വിശ്വസിക്കാനുള്ള അവകാശങ്ങൾ നിഷേധിക്കപ്പെടുന്ന ആയിരക്കണക്കിന് മനുഷ്യരുടെ കണ്ണുനീരിനെ സാക്ഷിനിർത്തികൊണ്ടാണ് ഇന്ന് ദുഃഖവെള്ളി ആചരിക്കുന്നതെന്ന് തലശ്ശേരി ബിഷപ്പ് ജോസഫ് പാംപ്ലാനി പറഞ്ഞു.
ജബൽപൂരിലും മണിപ്പൂരിലും കണ്ടഹാറിലുമെല്ലാം ഏത്രയോ മിഷനറിമാർ ക്രിസ്ത്യാനി ആയതിന്റെ പേരിൽ ആക്രമിക്കപ്പെട്ടു. ക്രിസ്തുവും സുവിശേഷവും അവന്റെ അനുയായികളും ആദർശങ്ങളും അങ്ങേയറ്റം രാജ്യദ്രോഹപരമായാണ് ഇന്ന് ചിത്രീകരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ദുഃഖവെള്ളിയിൽ ഒരു കുരിശിന്റെ യാത്ര പോലും നടത്താൻ അനുവാദമില്ലാത്ത എത്രയേ നഗരങ്ങളാണ് നമ്മുടെ രാജ്യത്തുള്ളത്. മതവും രാഷ്ട്രീയവും തമ്മിൽ അനാവശ്യമായി സഖ്യം ചേരുമ്പോൾ അർഹതപ്പെട്ട അവകാശങ്ങൾ നിഷേധിക്കപ്പെടുകയും നിഷ്കളങ്കർ നിഷ്ഠൂരമായി കൊല്ലപ്പെടുകയും നീതിയും സത്യവും കുഴിച്ചുമൂടപ്പെടുമെന്നും ബിഷപ്പ് പാംപ്ലാനി പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.