ഇന്ന് മണിപ്പൂരാണെങ്കിൽ നാളെ കേരളമാണോയെന്ന ഭീതിയുണ്ട് -താമരശ്ശേരി രൂപത ബിഷപ്പ്
text_fieldsകോഴിക്കോട്: മണിപ്പൂരിൽ ഒരു വിഭാഗത്തെ ഇല്ലാതാക്കാൻ തിരക്കഥ തയ്യാറാക്കിയുള്ള ആക്രമണമാണ് നടക്കുന്നതെന്ന് താമരശ്ശേരി രൂപതാ ബിഷപ്പ് മാർ റമിജിയോസ് ഇഞ്ചനാനിയേൽ. ജനപ്രതിനിധികളുടെ മൗനം ഭയപ്പെടുത്തുന്നു. ഇന്ന് മണിപ്പൂരാണെങ്കിൽ നാളെ കേരളമാണോയെന്ന ഭീതിയുണ്ട്. ഇതിനെതിരെ ഒരുമിച്ച് പോരാടണമെന്നും ബിഷപ്പ് കോഴിക്കോട് ആവശ്യപ്പെട്ടു.
‘ഒരു വിഭാഗത്തെ ഇല്ലാതാക്കാനായി കൃത്യതയോടുകൂടി കരുതിക്കൂടി കാര്യങ്ങൾ ക്രമീകരിച്ചു. മാസങ്ങൾക്കുമുമ്പേ മെനഞ്ഞെടുത്ത ഒരു നാടകം തിരക്കഥ തയ്യറാക്കി നടപ്പിലാക്കി. 48 മണിക്കൂറുകൾക്കുള്ളിൽ 200 ലധികം ദേവാലയങ്ങളും ആരാധനാലയങ്ങളും തകർക്കാൻ ഒരു വിഭാഗത്തിന് സാധിച്ചെങ്കിൽ അത് എത്രയോ കിരാതമാണ്. എന്നാൽ തെരഞ്ഞെടുത്ത സർക്കാരുകൾ തങ്ങൾക്കുവേണ്ടി സംസാരിക്കുമെന്ന് പ്രതീക്ഷിച്ചിരിക്കുമ്പോൾ അവർ പുലർത്തുന്ന മൗനം ഭയപ്പെടുത്തുന്നതാണ്’ -ബിഷപ്പ് പറഞ്ഞു.
റബ്ബര്‍ വില മുന്നൂറ് രൂപയാക്കിയാല്‍ ബി.ജെ.പിയുടെ കേരളത്തില്‍നിന്നുള്ള എം.പി മോഹം പൂവണിയുമെന്ന തലശ്ശേരി അതിരൂപത അധ്യക്ഷന്‍ മാര്‍ ജോസഫ് പാംപ്ലാനിയുടെ പ്രസ്താവനയെ പിന്തുണച്ച് രംഗത്തുവന്നയാളാണ് താമരശ്ശേരി രൂപത ബിഷപ്പ് മാര്‍ റെമിജിയോസ് ഇഞ്ചനാനിയില്‍. പാംപ്ലാനിയുടെ നിലപാടിനോട് പൂര്‍ണമായും യോജിക്കുന്നുവെന്നും അദ്ദേഹം കര്‍ഷകരുടെ ആവശ്യമാണ് മുന്നോട്ടുവച്ചതെന്നും മാര്‍ റെമിജിയോസ് ഇഞ്ചനാനിയില്‍ പറഞ്ഞിരുന്നു. കര്‍ഷകനെ സഹായിക്കുന്നവനെ തിരിച്ചു സഹായിക്കുമെന്ന് പറഞ്ഞതില്‍ എന്താണ് തെറ്റ് എന്നും ബിഷപ്പ് ചോദിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.