രക്തസാക്ഷികളെ മോശക്കാരായി ചിത്രീകരിച്ച ബിഷപ് പാംപ്ലാനി മാപ്പു പറയണം -ജോയന്‍റ് ക്രിസ്ത്യന്‍ കൗണ്‍സിൽ
text_fieldsകൊച്ചി: രക്തസാക്ഷികളെയെല്ലാം മോശക്കാരായി ചിത്രീകരിച്ച തലശ്ശേരി ആര്‍ച്ച് ബിഷപ് ജോസഫ് പാംപ്ലാനിയുടെ പ്രസ്താവന തരംതാഴ്ന്നതാണെന്നും പിന്‍വലിച്ച് മാപ്പുപറണമെന്നും ജോയന്‍റ് ക്രിസ്ത്യന്‍ കൗണ്‍സിൽ (ജെ.സി.സി) സംസ്ഥാന സമിതി. ബിഷപ്പിന്‍റെ ഗുരുതര തെറ്റിനെതിരെ നിശ്ശബ്ദത പാലിക്കുന്ന കെ.സി.ബി.സി നിലപാട് അപലപനീയമാണ്.
അന്ധരായ കുറച്ചു വിശ്വാസികള്‍ ഓശാനപാടാന്‍ കൂടെയുണ്ടെന്നു കരുതി എന്ത് ആഭാസവും വിളിച്ചുപറയാവുന്ന ഒന്നായി മെത്രാന്‍ സ്ഥാനം അധഃപതിച്ചത് ക്രൈസ്തവസഭയുടെ ഏറ്റവും വലിയ അപചയമാണ്. മുമ്പ് മറ്റു രണ്ട് മെത്രാന്മാര്‍ ലവ്ജിഹാദും നാർകോട്ടിക് ജിഹാദും ഉയര്‍ത്തിയുണ്ടാക്കാന്‍ ശ്രമിച്ച സാമുദായിക സ്പർധയുടെ ബാക്കിപത്രമായി ഇതിനെ കാണേണ്ടിവരും.
ക്രൈസ്തവരെ മതരാഷ്ട്രവാദികള്‍ക്ക് പണയപ്പെടുത്താന്‍ മെത്രാന്മാര്‍ അച്ചാരം വാങ്ങിയിട്ടാണ് ഇത്തരം ജൽപനങ്ങളെങ്കില്‍ അവര്‍ മൂഢന്മാരുടെ സ്വര്‍ഗത്തിലാണെന്ന് പ്രസിഡന്‍റ് ഫെലിക്സ് ജെ. പുല്ലൂടനും ജനറല്‍ സെക്രട്ടറി ജോസഫ് വെളിവിലും പ്രസ്താവനയിൽ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.