Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightബിഷപ്പി​െൻറ പീഡനം:...

ബിഷപ്പി​െൻറ പീഡനം: അന്വേഷണം ക്രൈംബ്രാഞ്ചിന് വിടില്ലെന്ന്​ ഡി.ജി.പി

text_fields
bookmark_border
Loknath-Behra
cancel

തിരുവനന്തപുരം: ജലന്ധർ ബിഷപ്പിനെതിരായ കേസില്‍ എത്രയും വേഗം അന്വേഷണം പൂർത്തിയാക്കണമെന്ന് ഐ.ജിക്ക് നിർദേശം നൽകിയെന്ന് ഡി.ജി.പി ലോക്നാഥ് ​െബഹ്റ അറിയിച്ചു. അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറാൻ തീരുമാനിച്ചിട്ടില്ല.

അന്വേഷഷണം ശരിയായ ദിശയിലെന്ന് ഐ​.ജി റിപ്പോർട്ട് നൽകിയിട്ടുണ്ടെന്നും ഡി.ജി.പി മാധ്യമങ്ങളോട് പറഞ്ഞു. ഐ.ജിക്കാണ് അന്വേഷണത്തി‍​െൻറ ഏകോപന ചുമതല. അദ്ദേഹം അന്വേഷണത്തില്‍ തൃപ്തി അറിയിച്ചിട്ടുണ്ട്. ഈ സാഹചര്യത്തില്‍ ക്രൈംബ്രാഞ്ചിന് കൈമാറേണ്ട സാഹചര്യമില്ല. താന്‍ ഈ കേസ് അവലോകനം ചെയ്തിട്ടില്ല. അതേസമയം, പി.കെ. ശശി എം.എൽ.എക്കെതിരായ ലൈംഗിക അതിക്രമ പരാതിയില്‍ നിയമോപദേശം തേടിയതായും ഡി.ജി.പി അറിയിച്ചു.

കേസ് ക്രൈംബ്രാഞ്ചിന്​ കൈമാറി അന്വേഷണം അട്ടിമറിക്കാൻ ശ്രമിക്കുന്നതായി കന്യാസ്ത്രീയുടെ കുടുംബം ആരോപിച്ചിരുന്നു. ക്രൈം ബ്രാഞ്ചിന് കൈമാറി കേസ് നീട്ടിക്കൊണ്ടുപോകാനാണ് നീക്കമെന്നായിരുന്നു ആരോപണമുയർന്നത്​. ഇതിനുപിന്നാലെയാണ് വിശദീകരണവുമായി ഡി.ജി.പി രംഗത്തെത്തിയത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:dgpkerala newsmalayalam newsfranko mulakkalBisop rape
News Summary - Bisop rape case-Kerala news
Next Story