ആരോപണത്തിന് പിന്നാലെ ബിശ്വനാഥ് സിന്‍ഹ അവധിയിൽ
text_fieldsതിരുവനന്തപുരം: പെരുമാറ്റദൂഷ്യം സംബന്ധിച്ച് ആരോപണം ഉയര്‍ന്നതിന് പിന്നാലെ മുതിർന്ന െഎ.എ.എസ് ഉദ്യോഗസ്ഥൻ ബിശ്വനാഥ് സിന്‍ഹ മൂന്നുമാസത്തേക്ക് അവധി അപേക്ഷനൽകി. മുഖ്യമന്ത്രിക്കും ചീഫ് സെക്രട്ടറിക്കുമാണ് അപേക്ഷ നൽകിയത്.
പൊതുഭരണ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്ന ബിശ്വനാഥ് സിന്‍ഹയെ കഴിഞ്ഞദിവസം ചേർന്ന മന്ത്രിസഭായോഗം അപ്രതീക്ഷിതമായി തൽസ്ഥാനത്തുനിന്ന് മാറ്റി താരതമ്യേന അപ്രധാനമായ പ്രിൻറിങ് ആൻഡ് സ്റ്റേഷനറി വകുപ്പിൽ നിയമിച്ചിരുന്നു. ഇതിന് പിന്നാലെയാണ് അദ്ദേഹത്തിനെതിരെ പെരുമാറ്റദൂഷ്യ ആരോപണമുയർന്നത്. രണ്ട് വനിത ഐ.എ.എസ് ട്രെയിനികളോട് സിന്‍ഹ മോശമായി പെരുമാറിയെന്നും അവരുടെ പരാതി മസൂറി സിവിൽ സർവിസ് ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ മുഖ്യമന്ത്രിയുടെ ഓഫിസിനെ അറിയിച്ചിട്ടും നടപടി സ്ഥലംമാറ്റത്തില്‍ ഒതുക്കിയെന്നും കോൺഗ്രസ് ആരോപിച്ചിരുന്നു.
എന്നാൽ, പരാതിയുടെ കാര്യത്തിൽ വ്യക്തമായി പ്രതികരിക്കാൻ മുഖ്യമന്ത്രി കൂട്ടാക്കിയിട്ടില്ല. എന്നാൽ ആരോപണങ്ങൾ തള്ളിയ സിൻഹ തന്നെ സ്ഥലംമാറ്റിയതിെൻറ കാരണം അത് നടപ്പാക്കിയവരോട് ചോദിക്കണമെന്ന നിലപാടാണ് സ്വീകരിച്ചത്. മുഖ്യമന്ത്രിക്ക് വേണ്ടപ്പെട്ട ഉദ്യോഗസ്ഥനാണ് ബിശ്വനാഥ് സിൻഹ. സെക്രേട്ടറിയറ്റിലെ സി.പി.എം അനുകൂല സംഘടനയുടെ എതിർപ്പുപോലും ഗൗനിക്കാതെയാണ് സിൻഹയെ പൊതുഭരണ സെക്രട്ടറിയായി മുഖ്യമന്ത്രി സംരക്ഷിച്ചുവന്നിരുന്നത്. എന്നാൽ, പെരുമാറ്റദൂഷ്യ ആരോപണം ഉയർന്നതോടെ മുഖ്യമന്ത്രി നിലപാട് മാറ്റി. എന്നാൽ നടപടി സ്ഥലംമാറ്റത്തില്‍ ഒതുക്കി സംരക്ഷിെച്ചന്ന് ആരോപണമുണ്ട്. അതിന് പിന്നാലെയാണ് സിൻഹ അവധി അപേക്ഷ നൽകിയത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.