ലീഗ് സി.പി.എമ്മിെൻറ കള്ളക്കാമുകിയെന്ന് ബി.ജെ.പി
text_fieldsകോഴിക്കോട് : മുസ്ലിം ലീഗ് യു.ഡി.എഫില്‍ നില്‍ക്കുമ്പോഴും ബി.ജെ.പിയെ തോൽപിക്കാന്‍ പലയിടങ്ങളിലും സി.പി.എമ്മിനെ സഹായിച്ചതായി ബി.ജെ.പി ജില്ല നേതൃയോഗം വിലയിരുത്തി. ലീഗ് സി.പി.എമ്മിെൻറ കള്ളക്കാമുകിയായി. ആത്മാഭിമാനമുള്ള കോൺഗ്രസുകാർ യു.ഡി.എഫ് വിടണമെന്നും തെരഞ്ഞെടുപ്പ് അവലോകനത്തിന് ചേർന്ന ജില്ല നേതൃയോഗത്തിൽ റിപ്പോർട്ട് അവതരിപ്പിച്ച് ജില്ല പ്രസിഡൻറ് വി.കെ.സജീവൻ പറഞ്ഞു.
ബി.ജെ.പിക്ക് ജയസാധ്യത ഉണ്ടായിരുന്ന വാർഡുകളിൽ ലീഗ്, സി.പി.എം, എസ്.ഡി.പി.ഐ കക്ഷികൾ വോട്ട് മറിച്ചിട്ടില്ലായിരുന്നെങ്കിൽ തിളങ്ങുന്ന വിജയം പലയിടത്തും ഉണ്ടാകുമായിരുന്നു. യു.ഡി.എഫിൽ ഉണ്ടായിക്കൊണ്ടിരിക്കുന്ന പ്രശ്നങ്ങളും നടപടികളും വോട്ട് മറിച്ചുവെന്നതിെൻറ തെളിവാണ്. പന്ത്രണ്ട് സിറ്റിങ് വാർഡുകളിലും വിജയത്തോട് അടുത്ത് നിന്ന നിരവധി വാർഡുകളിലും ബി.ജെ.പി വോട്ടിൽ ഗണ്യമായ വർധന ഉണ്ടാക്കി എങ്കിലും എൽ.ഡി.എഫ്, യു.ഡി.എഫ് കക്ഷികൾ വോട്ട് മറിച്ചാണ് വിജയം നഷ്ടപ്പെടുത്തിയത്.
ജില്ലയിൽ 129 സ്ഥലത്ത് രണ്ടാം സ്ഥാനത്ത് എത്തിയ പാർട്ടി വോട്ട് വിഹിതത്തിലും മുന്നേറ്റം നടത്തി. നേതൃയോഗം സംസ്ഥാന ജനറൽ സെക്രട്ടറി സി. കൃഷ്ണകുമാർ ഉദ്ഘാടനം ചെയ്തു. വി.വി. രാജൻ, പി. രഘുനാഥ്, കെ.പി. പ്രകാശ് ബാബു, ടി.പി. ജയചന്ദ്രൻ, സി.ആർ. പ്രഫുൽ കൃഷ്ണൻ, എൻ.പി. രാധാകൃഷ്ണൻ, എം. മോഹനൻ , ടി. ബലസോമൻ, പി. ജിജേന്ദ്രൻ എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.