വോട്ടുമറിക്കുമോ? ബി.ജെ.പിക്ക് ബി.ഡി.ജെ.എസിനെ പേടി
text_fieldsകോഴിക്കോട്: ലോക്സഭ തെരഞ്ഞെടുപ്പ് സീറ്റ് നിർണയ ചർച്ചകളിലേക്ക് കടന്ന ബി.ജെ.പിക്ക് വോ ട്ടുമറിക്കൽ പേടി. ഘടകകക്ഷിയായ ബി.ഡി.ജെ.എസ് വോട്ട് മറിക്കാനിടയുണ്ടെന്നാണ് ബി.ജെ.പ ിയിൽ ഒരു വിഭാഗം കരുതുന്നത്. പ്രധാന സീറ്റുകൾ ചോദിച്ചുവാങ്ങി ദുർബല സ്ഥാനാർഥികളെ നി ർത്തി വോട്ട് മറിക്കുമോ എന്ന ആശങ്കയാണ് പല നേതാക്കളും പങ്കുവെക്കുന്നത്.
സീറ്റ് നിർ ണയ ചർച്ചകളിൽ ബി.ഡി.ജെ.എസ് ആവശ്യപ്പെട്ടത് എട്ടു സീറ്റായിരുന്നു. കഴിഞ്ഞ ദിവസം തൃശൂരിൽ നടന്ന ബി.ജെ.പി കോർകമ്മിറ്റിയിൽ നാല് സീറ്റിന് ധാരണയായിട്ടുണ്ടെങ്കിലും ബി.ഡി.ജെ.എസ് നിലപാടിൽ മുഴുവൻ നേതാക്കൾക്കും വിശ്വാസമില്ല. ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പിൽ ഇങ്ങനെ വോട്ട് മറിച്ചുവെന്നും ബി.ജെ.പിയിൽ ഒരു വിഭാഗം കരുതുന്നു.
നല്ല പ്രകടനം പ്രതീക്ഷിക്കുന്ന ആറ്റിങ്ങൽ, കെ.സി. വേണുഗോപാലിെൻറ സിറ്റിങ് സീറ്റായ ആലപ്പുഴ, അപ്രതീക്ഷിത മുന്നേറ്റം പ്രതീക്ഷിക്കുന്ന കൊല്ലം സീറ്റുകളിൽ ബി.ജെ.പി വോട്ടുമറിക്കൽ പേടിക്കുന്നു.
ഈഴവ വോട്ടുകൾക്ക് സ്വാധീനമുള്ള ആറ്റിങ്ങൽ ബി.ഡി.ജെ.എസിന് നൽകില്ലെന്ന നിലപാട് സ്വീകരിച്ചത് ഈ പേടി കൊണ്ടാണ്. മണ്ഡലത്തിൽ എൽ.ഡി.എഫ്-യു.ഡി.എഫ് സ്ഥാനാർഥികളായി പരിഗണിക്കുന്നവർക്ക് എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനുമായുള്ള അടുപ്പമാണ് ബി.ജെ.പി നേതാക്കളെ ഇങ്ങനെ ചിന്തിപ്പിക്കുന്നത്. ആലപ്പുഴ ബി.ഡി.ജെ.എസിന് നൽകാൻ കോർ കമ്മിറ്റിയിൽ തീരുമാനമായിട്ടുണ്ടെങ്കിലും തുഷാർ വെള്ളാപ്പള്ളി മത്സരിക്കണമെന്ന നിലപാട് ബി.ജെ.പി കൈക്കൊള്ളും. മറ്റു സീറ്റുകളുടെ കാര്യത്തിലും ചില നിബന്ധനകൾ ബി.ജെ.പി മുന്നോട്ടുവെച്ചേക്കും. വനിത മതിൽ തൊട്ട് ബി.ഡി.ജെ.എസിന് വിരുദ്ധ നിലപാടാണ് വെള്ളാപ്പള്ളി നടേശൻ കൈക്കൊള്ളുന്നത്. ഇതും ബി.ജെ.പി യെ ആശയക്കുഴപ്പത്തിലാക്കുന്നുണ്ട്.
സ്ഥാനാർഥി നിർണയത്തെചൊല്ലി ബി.ജെ.പിയിലും തർക്കമുണ്ട്. കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പിൽ ബി.ജെ.പി രണ്ടാം സ്ഥാനത്തെത്തിയ തിരുവനന്തപുരത്ത് കുമ്മനം രാജശേഖരൻ, ദേശീയ വനിത നേതാവ് എന്നിവരുടെ പേരുകളുണ്ടെങ്കിലും പി.എസ്. ശ്രീധരൻപിള്ളക്കും താൽപര്യമുണ്ട്. കാസർകോട് ഭാഷ ന്യൂനപക്ഷ സ്ഥാനാർഥിയെ പരിഗണിക്കുന്നുണ്ടെങ്കിലും പി.കെ. കൃഷ്ണദാസിനും ആഗ്രഹമുണ്ട്. കെ. സുരേന്ദ്രന് മത്സരിക്കേണ്ട മണ്ഡലത്തിലും തർക്കമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.