കൊലപാതക രാഷ്ട്രീയം അവസാനിപ്പിച്ച് സി.പി.എം ആശയ സംവാദത്തിന് തയാറാകണം -ബി.ജെ.പി
text_fieldsകൊച്ചി: ഇടതുമുന്നണി സംസ്ഥാനത്ത് അധികാരമേറ്റ ശേഷം ബി.ജെ.പി, ആർ.എസ്.എസ് പ്രവർത്തകരെ തിരഞ്ഞുപിടിച്ച് കൊലപ്പെടുത്തുകയാണെന്ന് കേന്ദ്ര തൊഴിൽ മന്ത്രി ബന്ധാരു ദത്താത്രേയ. ഇൗ സർക്കാർ അധികാരമേറ്റ ശേഷം 11 പേരാണ് കൊല്ലപ്പെട്ടത്. ബി.ജെ.പി ജില്ല നേതൃക്യാമ്പിെൻറ ഭാഗമായി സംഘടിപ്പിച്ച വാർത്തസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കൊലപാതക രാഷ്ട്രീയം അവസാനിപ്പിച്ച് ആശയസംവാദത്തിന് സി.പി.എം തയാറാകണം. ആശയപരമായ ഏറ്റുമുട്ടലിൽ ബി.ജെ.പിക്കുമുന്നിൽ പിടിച്ചുനിൽക്കാൻ തങ്ങൾക്ക് കഴിയില്ലെന്ന് സി.പി.എമ്മിന് ഉറപ്പുണ്ട്. എന്തുകൊണ്ടാണ് അണികൾ വ്യാപകമായി ഇടത് രാഷ്ട്രീയ ആശയം ഉപേക്ഷിക്കുന്നെതന്ന കാര്യവും ഇടതുപാർട്ടികൾ പരിശോധിക്കണം. ഇടത് കക്ഷികളുടെ കേന്ദ്രത്തിൽ ബി.ജെ.പി അതിവേഗത്തിലാണ് വളരുന്നത്. ഒട്ടുമിക്ക സംസ്ഥാനങ്ങളിലും സ്വാധീനം നഷ്ടപ്പെട്ട് പ്രാദേശിക പാർട്ടിയായി സി.പി.എം ഒതുങ്ങുകയാണ്. കോൺഗ്രസും ഇൗ വഴിയിലാണ്.
നരേന്ദ്ര മോദി പ്രധാനമന്ത്രിയായി അധികാരമേറ്റ ശേഷം രാജ്യത്ത് വർഗീയ ലഹളകളുണ്ടായിട്ടില്ലെന്നും എല്ലാ വിഭാഗങ്ങൾക്കും സുരക്ഷിത ബോധം അനുഭവപ്പെടുന്നുണ്ടെന്നും അദ്ദേഹം അവകാശപ്പെട്ടു. മുൻ സംസ്ഥാന പ്രസിഡൻറ് വി. മുരളീധരൻ, സംസ്ഥാന ജനറൽ സെക്രട്ടറി എ.എൻ. രാധാകൃഷ്ണൻ, ജില്ല പ്രസിഡൻറ് കെ. മോഹൻദാസ് എന്നിവരും മന്ത്രിക്കൊപ്പം ഉണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.