കാസർകോട് വനിതാ മതിലിന് നേരെ ആർ.എസ്.എസ് ആക്രമണം; പൊലീസ് ഗ്രനേഡ് പ്രയോഗിച്ചു VIDEO
text_fieldsകാഞ്ഞങ്ങാട്: വനിതാ മതിലിൽ അണിചേരാനെത്തിയ സി.പി.എം പ്രവർത്തകർക്കു നേരെ കാസർകോട് ആർ.എസ്.എസ്, ബി.ജെ.പി ആക്രമണം. ചിത്താരി പാലത്തിനടുത്ത ചേറ്റുംകുണ്ടിലാണ് ആർ.എസ്.എസ്- സി.പി.എം സംഘർഷമുണ്ടായത്. മതിലിൽ അണിചേരാനെത്തിയ പ്രവർത്തകർക്കു നേരെ കല്ലേറ് നടത്തിയ അക്രമികൾ വാഹനങ്ങൾ പൂർണമായും അടിച്ച് തകർക്കുകയും ചെയ്തു. കൂടാതെ റെയിൽവേ ട്രാക്കിന് സമീപത്തെ പുല്ലിന് അക്രമികൾ തീയിടുകയും ചെയ്തു.
ചേറ്റുംകുണ്ടിൽ നിന്നും പരിസര പ്രദേശങ്ങളിൽ നിന്നുമുള്ള ആർ.എസ്.എസ്, ബി.ജെ.പി പ്രവർത്തകരാണ് സംഘർഷത്തിന് നേതൃത്വം നൽകിയത്. സംഘർഷത്തിനിടെ മാധ്യമ പ്രവർത്തകർക്കു നേരെ ആക്രമണം നടന്നു. മനോരമ ന്യൂസ് ചാനലിന്‍റെയും 24 ന്യൂസ് ചാനലിന്‍റെയും കാമറകളും വാഹനവും അടിച്ചു തകർത്തു. ആളുകളെ പിരിച്ചുവിടാൻ പൊലീസ് ലാത്തിവീശുകയും ഗ്രനേഡ് പ്രയോഗിക്കുകയും ചെയ്തു. സംഘർഷത്തെ തുടർന്ന് ചേറ്റുംകുണ്ടിൽ മതിൽ കെട്ടിപ്പടുക്കാൻ സ്ത്രീകൾക്ക് കഴിഞ്ഞില്ല.
അയ്യപ്പജ്യോതിയില്‍ പങ്കെടുക്കാന്‍ ഈ ഭാഗത്തു നിന്ന് പോയവര്‍ക്ക് നേരെ കഴിഞ്ഞ ദിവസം കണ്ണൂരില്‍ ആക്രമണമുണ്ടായിരുന്നു. ഇതിനുള്ള പ്രതികാരമാണ് ഇന്നത്തെ സംഭവങ്ങളെന്നാണ് സൂചന. സംഘര്‍ഷം നിയന്ത്രിക്കാന്‍ പൊലീസ് ലാത്തി വീശി. വനിത മതിലിന്‍റെ ഭാഗമായുള്ള കാസര്‍കോട് പൊതുസമ്മേളനം വെട്ടിച്ചുരുക്കി മന്ത്രി ഇ. ചന്ദ്രശേഖരന്‍ അടക്കമുള്ള ഇടത് മുന്നണി നേതാക്കള്‍ സംഭവ സ്ഥലത്തേക്ക് തിരിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.