ബി.ജെ.പി നേതാവിനെ അറസ്റ്റ് ചെയ്തു; പ്രവർത്തകർ പൊലീസ് ജീപ്പ് ആക്രമിച്ചു
text_fieldsകുന്നംകുളം: ബി.ജെ.പി നേതാവിനെ പൊലീസ് കസ്റ്റഡിയിൽ എടുത്തതിൽ പ്രതിഷേധിച്ച് സംഘടിച്ച ബി.െജ.പി പ്രവർത്തകർ പൊലീസിെന ആക്രമിക്കുകയും പൊലീസ് ജീപ്പ് തകർക്കുകയും ചെയ്തു.ബി.ജെ.പി മുനിസിപ്പല്‍ കമ്മിറ്റി പ്രസിഡൻറ് ആനായ്ക്കല്‍ മേല്‍വീട്ടില്‍ മുരളിയെയാണ് കുന്നംകുളം പൊലീസ് കസ്റ്റഡിയിൽ എടുത്തത്. ചികിത്സക്കായി മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് ആക്രമണം ഉണ്ടായത്.
കഴിഞ്ഞ ദിവസം ആനായ്ക്കൽ മേഖലയിൽ സി.പി.എം നിയന്ത്രണത്തിലുള്ള ക്ലബിെൻറ സി.സി.ടി.വി കാമറകൾ കവർച്ച ചെയ്യുകയും സി.പി.എം സമ്മേളന പ്രചരണ ബോർഡുകൾ നശിപ്പിക്കുകയും ചെയ്തിരുന്നു. സമീപത്ത് തന്നെയുള്ള ബി.ജെ.പി പ്രവർത്തകെൻറ വീട്ടിൽ വളർത്തിയിരുന്ന പൂച്ചയെ വെട്ടിക്കൊലപ്പെടുത്തി മുറ്റത്തിടുകയും ചെയ്തിരുന്നു. ഇതിെൻറ അന്വേഷണത്തിെൻറ ഭാഗമായി ക്ലബിന് സമീപത്ത് താമസിക്കുന്ന മുരളിയുടെ വീട്ടിലെ സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിക്കാനായി എത്തിയതായിരുന്നു പൊലീസ്. പരിശോധനക്കിടെ വീട്ടിനകത്ത് ഒളിപ്പിച്ചിരുന്ന വടിവാൾ ശ്രദ്ധയിൽപെട്ടു.മുരളിയെ ചോദ്യം ചെയ്തപ്പോൾ മറുപടികളിൽ വ്യക്തതയില്ലാത്തതിനാൽ കസ്റ്റഡിയിലെടുത്തു.
വിവരം അറിഞ്ഞെത്തിയ ബി.ജെ.പി-സംഘ്പരിവാർ പ്രവർത്തകർ പൊലീസിനെ തടയാൻ ശ്രമിച്ചത് നേരിയ തർക്കത്തിനിടയാക്കി. അതിനിടയിലാണ് മുരളി ശാരീരികാസ്വസ്ഥത പ്രകടിപ്പിച്ചത്. ഉടൻ മുരളിയെ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവിടെ നിന്നും മെഡിക്കൽ കോളജിലേക്ക് കൊണ്ടു പോവണമെന്ന ആവശ്യമുയർന്നപ്പോൾ ആംബുലൻസിൽ മുരളിയെ കൊണ്ടു പോവുന്നതിനിടെയാണ് പൊലീസ് ജീപ്പിന് നേരെ കല്ലേറുണ്ടായത്. കല്ലേറിൽ പൊലീസ് വാഹനത്തിെൻറ പിന്നിലെ ഗ്ലാസ് തകർന്നു. അനധികൃതമായി ആയുധം കൈവശം വെച്ചതിന് മുരളിക്കെതിരെ കേസെടുത്തു. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാന്‍ഡ് ചെയ്തു.
പൊലീസിെൻറ കൃത്യനിർവഹണം തടസ്സപ്പെടുത്താനും ആക്രമിക്കാനും ശ്രമിച്ചതിന് കണ്ടാലറിയാവുന്ന 20 ഓളം പേര്‍ക്കെതിരെ കേസെടുത്തതായും കല്ലെറിഞ്ഞയാളെ തിരിച്ചറിഞ്ഞതായും പൊലീസ് അറിയിച്ചു. അതേസമയം പ്രവര്‍ത്തകർക്കെതിരെ കള്ളക്കേസെടുത്ത് ബി.ജെ.പി സംഘ്പരിവാർ സംഘടനകളെ ദുർബലപ്പെടുത്താനാണ് ശ്രമിക്കുന്നതെന്ന് ബി.ജെ.പി ജില്ല പ്രസിഡൻറ് എ. നാഗേഷ് ആരോപിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.