ബി.ജെ.പിക്ക് തലവേദനയായി ബി.ഡി.ജെ.എസിെൻറ അഞ്ചാംസീറ്റ്
text_fieldsതിരുവനന്തപുരം: അഞ്ച് സീറ്റ് വേണമെന്ന ബി.ഡി.ജെ.എസിെൻറ പിടിവാശി ബി.ജെ.പിക്ക് തലവേ ദനയാകുന്നു. എട്ട് സീറ്റ് വേണമെന്ന ആവശ്യമായിരുന്നു ബി.ഡി.ജെ.എസ് ആദ്യം ഉന്നയിച്ചത ്. നാല് സീറ്റ് നൽകാമെന്ന നിലപാട് ബി.ജെ.പി നേതൃത്വവും എടുത്തു. നാല് സീറ്റ് ബി.ഡി.ജെ. എസിന് നൽകാമെന്ന നിലപാടിനെതിരെതന്നെ ബി.ജെ.പി നേതൃയോഗങ്ങളിൽ വിമർശനമുയർന്നി രുന്നു. അതിനിടെയാണ് തങ്ങൾ അഞ്ച് സീറ്റിൽ മത്സരിക്കുമെന്ന് ബി.ഡി.ജെ.എസ് അധ്യക്ഷൻ തുഷാർ വെള്ളാപ്പള്ളി പരസ്യ പ്രഖ്യാപനം നടത്തിയത്.
നിലവിൽ എറണാകുളം, ആലത്തൂർ, ഇടുക്കി, വയനാട് മണ്ഡലങ്ങൾ ബി.ഡി.ജെ.എസിന് നൽകാൻ ധാരണയായിട്ടുണ്ട്. അതിന് പുറമെ ആലപ്പുഴയോ തൃശൂരോ ലഭിക്കണമെന്ന ആവശ്യമാണ് ബി.ഡി.ജെ.എസ് മുന്നാട്ടുെവച്ചിട്ടുള്ളത്.
എന്നാൽ, തുഷാർ വെള്ളാപ്പള്ളി മത്സരിക്കുകയാണെങ്കിൽ ആലപ്പുഴ വിട്ടുകൊടുക്കാമെന്നും പകരം അവർക്ക് അനുവദിച്ചതിൽ ഒരു സീറ്റ് തിരിച്ചുനൽകണമെന്നുമുള്ള നിലപാടാണ് ബി.ജെ.പിയുടേത്. തുഷാർ മത്സരിക്കണമെന്ന താൽപര്യം ബി.ജെ.പി ദേശീയ നേതൃത്വത്തിനുമുണ്ട്. തൃശൂർ ഒരു കാരണവശാലും വിട്ടുകൊടുക്കരുതെന്ന നിലപാടിലാണ് ബി.ജെ.പി ജില്ല നേതൃത്വം. കെ. സുരേന്ദ്രനെ ഇവിടെ സ്ഥാനാർഥിയാക്കണമെന്ന ആവശ്യവും ശക്തമാണ്.
ബി.ഡി.ജെ.എസും എസ്.എൻ.ഡി.പിയുമായി നിലനിൽക്കുന്ന തർക്കം, ബി.ഡി.ജെ.എസിലെ ഒരു വിഭാഗം ബി.ഡി.ജെ.എസ് (ഡി) എന്ന പുതിയ പാർട്ടി രൂപവത്കരിച്ചത് തുടങ്ങിയവ തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളിൽ പ്രതികൂലമായി ബാധിക്കുമെന്ന ആശങ്കയും ബി.ജെ.പിക്കുണ്ട്. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ ബി.ഡി.ജെ.എസിന് എസ്.എൻ.ഡി.പിയുടെ ശക്തമായ പിന്തുണയുണ്ടായിരുന്നു. അത് തെരഞ്ഞെടുപ്പ് പ്രകടനത്തിൽ പ്രതിഫലിക്കുകയും ചെയ്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.