ബി.ജെ.പി-ബി.ഡി.ജെ.എസ് ബന്ധം ഉലയുന്നു
text_fieldsതിരുവനന്തപുരം: അഞ്ച് മണ്ഡലങ്ങളിലെ ഉപതെരഞ്ഞെടുപ്പ് പടിവാതിലിൽ നിൽക്കെ എൻ.ഡി. എ മുന്നണിയിൽ ബി.ജെ.പിയും ബി.ഡി.ജെ.എസും തമ്മിലെ ഭിന്നത രൂക്ഷമാകുന്നു. പാലാ ഉപതെരഞ്ഞെട ുപ്പിലെ വോട്ട് ചോർച്ചയുടെ ഉത്തരവാദിത്തം പരോക്ഷമായി ബി.ഡി.ജെ.എസിെൻറ തലയിൽ കെട ്ടിവെക്കുകയാണ് ബി.ജെ.പി നേതൃത്വം. പാലായിൽ വോട്ട് ചോർന്നതും അരൂരിൽ മത്സരിക്കേണ്ടെന്ന് ബി.ഡി.ജെ.എസ് തീരുമാനിച്ചതും ഇടതുപക്ഷത്തെ സഹായിക്കാനാണെന്ന് ബി.ജെ.പി കരുതുന്നു. മുഖ്യമന്ത്രിയും എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനുമായുണ്ടാക്കിയ രഹസ്യധാരണയാണ് ഇതിന് പിന്നിലെന്ന് ബി.ജെ.പി വൃത്തങ്ങൾ ആരോപിക്കുന്നു
അരൂർ സ്ഥാനാർഥി വിഷയത്തിൽ ബി.ഡി.ജെ.എസിെൻറ കാലുപിടിക്കേണ്ടെന്ന തീരുമാനത്തിെൻറ അടിസ്ഥാനത്തിലാണ് സ്വന്തം സ്ഥാനാർഥിയെ മത്സരിപ്പിക്കാൻ ബി.ജെ.പി ഒരുങ്ങുന്നത്. ബി.ഡി.ജെ.എസിെൻറ വിശ്വാസ്യത ചോദ്യംചെയ്യപ്പെടുകയാണെന്ന് ബി.ജെ.പി നേതാക്കൾ പറയുന്നു. അർഹമായ പരിഗണന ലഭിച്ചില്ലെന്നാണ് ബി.ഡി.ജെ.എസിെൻറ പരാതി. എന്നാൽ, എല്ലാ തെരഞ്ഞെടുപ്പ് ഘട്ടങ്ങളിലും അവർ ഇൗ സമ്മർദതന്ത്രം പ്രയോഗിക്കാറുണ്ടെന്നും അതിന് കൂടുതൽ പ്രാധാന്യം കൊടുക്കേണ്ടതില്ലെന്നും ബി.ജെ.പിയിലെ ഒരു വിഭാഗം വാദിക്കുന്നു.
കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പിൽ പല മണ്ഡലങ്ങളിലും ബി.ഡി.ജെ.എസ് വോട്ടുകൾ പൂർണമായി ലഭിച്ചിരുന്നെങ്കിൽ വിജയിക്കാൻ സാധിക്കുമായിരുന്നെന്ന വിലയിരുത്തലും ബി.ജെ.പിയിലുണ്ട്.
തുഷാർ വെള്ളാപ്പള്ളി യു.എ.ഇ ജയിലിലടക്കപ്പെട്ടേപ്പാൾ സഹായിച്ചതിെൻറ പ്രത്യുപകാരമായാണ് ബി.ഡി.ജെ.എസ് ഉപതെരഞ്ഞെടുപ്പുകളിൽ എൽ.ഡി.എഫിനെ പിന്തുണക്കുന്നതെന്ന് ബി.ജെ.പിയിലെ ചില നേതാക്കൾ ആരോപിക്കുന്നു. ഇൗ നിലക്ക് ബി.ഡി.ജെ.എസുമായി മുന്നോട്ടുപോകുന്നതിൽ അർഥമില്ലെന്നും അഭിപ്രായമുണ്ട്. ശക്തമായ മത്സരത്തിനൊരുങ്ങുന്ന ബി.ജെ.പിക്ക് ബി.ഡി.ജെ.എസ് ഇടഞ്ഞുനിൽക്കുന്നത് ദോഷം ചെയ്യുമെന്ന വിലയിരുത്തലുമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.