ആയുധവുമായി ബി.ജെ.പി ബൂത്ത് പ്രസിഡൻറ് പിടിയില്‍
text_fieldsഇരിങ്ങാലക്കുട: ലോക്സഭ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് രൂപവത്കരിച്ച ഫ്ലയിങ് സ് ക്വാഡിെൻറ വാഹന പരിശോധനക്കിടെ ആയുധവുമായി ബി.ജെ.പി ബൂത്ത് പ്രസിഡൻറ് പിടിയിൽ. എട തിരിഞ്ഞി മുളങ്ങില്‍ സുരേഷാണ് (56) പിടിയിലായത്. ചൊവ്വാഴ്ച രാവിലെ എട്ടിന് എടതിരിഞ്ഞി വില്ലേജ് ഓഫിസ് പരിസരത്താണ് സംഭവം.
ഇയാള്‍ സഞ്ചരിച്ച സ്കൂട്ടറില്‍ പ്രചാരണ സാമഗ്രികളോടൊപ്പമാണ് കത്തി സൂക്ഷിച്ചിരുന്നത്. ഫ്ലയിങ് സ്ക്വാഡ് എക്സി. മജിസ്ട്രേറ്റ് എം.എച്ച്. ഷാജിക്കിെൻറ നേതൃത്വത്തിലായിരുന്നു പരിശോധന.
സ്വയം രക്ഷക്കു വേണ്ടിയാണ് ആയുധം കൊണ്ടുനടക്കുന്നതെന്ന് പ്രതി പറഞ്ഞതായി ഉദ്യോഗസ്ഥര്‍ അറിയിച്ചു. പ്രതിയെ കാട്ടൂര്‍ പൊലീസിന് കൈമാറി. ഇയാള്‍ക്കെതിരെ കേസെടുക്കുമെന്ന് കാട്ടൂര്‍ എസ്.ഐ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.