Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
k surendran
cancel
Homechevron_rightNewschevron_rightKeralachevron_rightസുന്ദരക്കും ജാനുവിനും...

സുന്ദരക്കും ജാനുവിനും ബി.ജെ.പി കോഴ നൽകിയ സംഭവം: തെര​ഞ്ഞെടുപ്പ്​ ബന്ധം വ്യക്തമാക്കാൻ മടിച്ച്​ പൊലീസ്​

text_fields
bookmark_border

തിരുവനന്തപുരം: കെ. സുന്ദരക്കും സി.കെ. ജാനുവിനും കോഴ നല്‍കിയതിന് തെരഞ്ഞെടുപ്പുമായി ബന്ധമുണ്ടെന്ന്​​ വ്യക്തമാക്കാതെ പൊലീസ്. ബി.ജെ.പി സംസ്ഥാന പ്രസിഡൻറ്​ കെ. സുരേന്ദ്രനെതിരായ ആരോപണം അന്വേഷിക്കുകയാണെന്ന മറുപടിയാണ് റിപ്പോര്‍ട്ട് ആവശ്യപ്പെട്ട മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസര്‍ക്ക് പൊലീസ് നല്‍കിയത്. തെരഞ്ഞെടുപ്പുമായി ബന്ധമുണ്ടെന്ന്​ പറയാത്തതിനാല്‍ കമീഷന് നടപടിയൊന്നും എടുക്കാനാവില്ലെന്ന്​ മുഖ്യ തെര​െഞ്ഞടുപ്പ് ഓഫിസര്‍ ടിക്കാറാം മീണ വ്യക്തമാക്കി.

തെരഞ്ഞെടുപ്പ്​ സമയത്ത് സി.കെ. ജാനുവിനും കെ. സുന്ദരക്കും പണം നല്‍കിയെന്നായിരുന്നു സുരേന്ദ്രനെതിരായ പരാതി. ഇതിനെപ്പറ്റി റിപ്പോര്‍ട്ട് നല്‍കാന്‍ മീണ പൊലീസ് മേധാവിയോട് ആവശ്യപ്പെട്ടിരുന്നു. പണമിടപാട് നടന്നെങ്കില്‍ രാഷ്​ട്രീയമായോ തെരഞ്ഞെടുപ്പുമായോ ബന്ധമുണ്ടോ എന്നതുള്‍പ്പെടെ വിവരങ്ങളാണ് കമീഷന്‍ തേടിയത്. എന്നാല്‍ കോഴയിടപാടിന് തെരഞ്ഞെടുപ്പുമായോ രാഷ്​ട്രീയമായോ ബന്ധമുള്ളതായി മറുപടിയിൽ പരാമര്‍ശമില്ല.

കൊടകര കുഴല്‍പ്പണ ഇടപാടില്‍ പൊലീസ് നല്‍കിയ രണ്ടാമത്തെ മറുപടിയിലും തെരഞ്ഞെടുപ്പ് ബന്ധം പറഞ്ഞിരുന്നില്ല. ആദ്യം നല്‍കിയ കത്തിലും അന്വേഷണം നടക്കുന്നു എന്ന്​ മാത്രമാണ്​ അറിയിച്ചത്.

ജാനുവിന് എൻ.ഡി.എയിലേക്ക് വരാന്‍ 10 ലക്ഷം രൂപ നല്‍കിയെന്നും മഞ്ചേശ്വരത്തെ സ്ഥാനാർഥിത്വത്തില്‍നിന്ന് പിന്മാറാന്‍ സുന്ദരക്ക്​ പണം നല്‍കിയെന്നുമായിരുന്നു സുരേന്ദ്രനും ബി.ജെ.പിക്കും എതിരെ ഉയര്‍ന്ന ആരോപണം. ഇക്കാര്യത്തില്‍ അന്വേഷണവും നടപടിയും ആവശ്യപ്പെട്ട് എൽ.ജെ.ഡി നേതാവ് സലീം മടവൂരാണ് മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസര്‍ക്ക് പരാതി നല്‍കിയത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:K SurendranBJP
News Summary - BJP bribes Sundara and Janu: Police reluctant to reveal election links
Next Story