ജനരക്ഷായാത്ര വിജയിപ്പിക്കാൻ ചേർന്ന ബി.ജെ.പി ജില്ലയോഗത്തിൽ ബഹളം
text_fieldsകോഴിക്കോട്: ബി.ജെ.പി സംസ്ഥാന പ്രസിഡൻറ് കുമ്മനം രാജശേഖരൻ നയിക്കുന്ന ജനരക്ഷായാത്ര വിജയിപ്പിക്കുന്നതിനായി ജില്ല കമ്മിറ്റി വിളിച്ചുചേർത്ത യോഗത്തിൽ ബഹളം. ജില്ല കമ്മിറ്റി അംഗങ്ങൾക്കൊപ്പം മണ്ഡലം കമ്മിറ്റി ഭാരവാഹികൾ, മേഖല ഭാരവാഹികൾ, പോഷക സംഘടന ഭാരവാഹികൾ തുടങ്ങി നൂറോളം പേർ പെങ്കടുത്ത യോഗത്തിലാണ് ഭൂരിഭാഗം ആളുകൾ നേതൃത്വത്തെ ചോദ്യം ചെയ്ത് രംഗത്തുവന്നത്. യാത്രെയക്കുറിച്ച് ചർച്ച ചെയ്യുന്നതിനു മുമ്പ് വിവിധ നേതാക്കൾക്കെതിരെ പാർട്ടി സ്വീകരിച്ച അച്ചടക്ക നടപടി ചർച്ചചെയ്യണമെന്ന് ഒരുവിഭാഗം ആവശ്യമുന്നയിക്കുകയായിരുന്നു. ഇേതാടെ യോഗത്തിലെ ഭൂരിഭാഗവും ഇൗ ആവശ്യത്തിനൊപ്പം നിന്നു. തിങ്കളാഴ്ച രാവിലെ പത്തരയോടെ സംസ്ഥാന ജനറൽ സെക്രട്ടറി എ.എൻ. രാധാകൃഷ്ണെൻറ സാന്നിധ്യത്തിൽ ജില്ലകമ്മിറ്റി ഒാഫിസിൽ നടന്ന യോഗത്തിലാണ് പ്രാദേശിക നേതാക്കൾ നേതൃത്വത്തിനെതിരെ നിലകൊണ്ടത്.
പാർട്ടി സംസ്ഥാന സെക്രട്ടറി വി.വി. രാജേഷ്, ഉത്തരമേഖല സെക്രട്ടറി എം.പി. രാജൻ, യുവമോർച്ച സംസ്ഥാന ഭാരവാഹി പ്രഫുൽ കൃഷ്ണ എന്നിവർക്കെതിരായ നടപടി ചർച്ച ചെയ്യണമെന്നായിരുന്നു ആവശ്യം. െമഡിക്കൽ കോഴ, സൈന്യത്തിൽ ചേർക്കാൻ കോഴ വാങ്ങിയെന്ന എഫ്.െഎ.ആർ, ദേശീയ കൗൺസിലിെൻറ പേരിലുള്ള വ്യാജ രസീത് വിവാദം എന്നിവയാണ് മൂവർക്കുമെതിരായ അച്ചടക്ക നടപടിക്ക് കാരണമെന്ന് വിശദീകരിച്ചെങ്കിലും വിവിധ ഭാഗങ്ങളിലെ പ്രാദേശിക നേതാക്കൾ യോഗം തുടരാൻ അനുവദിച്ചില്ല. ആരോപണങ്ങൾ ഉന്നയിക്കുന്നവർക്കെതിരെ നടപടിയെടുത്ത പാർട്ടി അഴിമതിക്കാരെ സംരക്ഷിക്കുകയാെണന്ന് ഇവർ കുറ്റപ്പെടുത്തി. ജില്ല പ്രസിഡൻറ് ടി.പി. ജയചന്ദ്രൻ പറഞ്ഞിട്ടും പ്രാദേശിക നേതാക്കൾ പിന്തിരിഞ്ഞില്ല. വിഷയം ചർച്ച ചെയ്യാൻ മാത്രമായി ജില്ലയിലെ പാർട്ടിയുടെയും പോഷക സംഘടന ഭാരവാഹികളുടെയും യോഗം ചേരുമെന്ന് എ.എൻ. രാധാകൃഷ്ണൻ ഉറപ്പുനൽകി. ഇതോടെയാണ് ബഹളം അടങ്ങിയത്.
സെപ്റ്റംബർ ഏഴിന് പയ്യന്നൂരിൽനിന്ന് തുടങ്ങുന്ന ജനരക്ഷായാത്ര മഹാസമ്മേളനത്തോടെ 23ന് തിരുവനന്തപുരത്താണ് സമാപിക്കുക. ദേശീയ അധ്യക്ഷൻ അമിത് ഷാ ഉൾപ്പെടെയുള്ള പ്രമുഖർ പങ്കുചേരുന്ന യാത്രയുടെ കോഴിക്കോട് ജില്ലയുടെ ചുമതല സംസ്ഥാന സെക്രട്ടറി വി.കെ. സജീവനാണ്. കോഴിക്കോട് മുതലക്കുളത്താണ് യാത്രക്ക് സ്വീകരണം നിശ്ചയിച്ചത്. യോഗത്തിൽ സംസ്ഥാന ജനറൽ െസക്രട്ടറി എ.എൻ. രാധാകൃഷ്ണൻ, സംസ്ഥാന സെക്രട്ടറി വി.കെ. സജീവൻ, ജില്ല പ്രസിഡൻറ് ടി.പി. ജയചന്ദ്രൻ, ജനറൽ സെക്രട്ടറി പി. ജിതേന്ദ്രൻ, ടി.വി. ഉണ്ണിക്കൃഷ്ണൻ എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.