Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകോഴിക്കോട്​...

കോഴിക്കോട്​ ജില്ലയിലും മൂവാറ്റുപുഴയിലും ഹർത്താൽ 

text_fields
bookmark_border
കോഴിക്കോട്​ ജില്ലയിലും മൂവാറ്റുപുഴയിലും ഹർത്താൽ 
cancel

കോ​ഴി​ക്കോ​ട്: ബി.​എം.​എ​സ്​ ജി​ല്ല ക​മ്മി​റ്റി ഓ​ഫി​സി​നു നേ​രെ ന​ട​ന്ന ആ​ക്ര​മ​ണ​ത്തി​ൽ പ്ര​തി​ഷേ​ധി​ച്ച് ജി​ല്ല​യി​ൽ ബി.​എം.​എ​സ്​ ആ​ഹ്വാ​നം ചെ​യ്ത ഹ​ർ​ത്താ​ൽ തുടങ്ങി. രാ​വി​ലെ ആ​റു മു​ത​ൽ വൈ​കീ​ട്ട് ആ​റു​വ​രെ​യാ​ണ് ഹ​ർ​ത്താ​ൽ. ബി.​ജെ.​പി, ഹി​ന്ദു ഐ​ക്യ​വേ​ദി സം​ഘ​ട​ന​ക​ൾ ഹ​ർ​ത്താ​ലി​ന് പി​ന്തു​ണ പ്ര​ഖ്യാ​പി​ച്ചിട്ടുണ്ട്.

എന്നാൽ, ഹർത്താൽ പ​രീ​ക്ഷ​ക​ളെ ബാ​ധി​ക്കി​ല്ലെ​ന്നും സ്വകാര്യ വാഹനങ്ങൾ തടയില്ലെന്നും നേ​താ​ക്ക​ൾ അ​റി​യി​ച്ചു. സി.​പി.​എം ജി​ല്ല ക​മ്മി​റ്റി ഒാ​ഫി​സി​നു നേ​രെ വെ​ള്ളി​യാ​ഴ്​​ച പു​ല​ർ​ച്ച ബോം​ബേ​റ്​ ന​ട​ന്ന​തി​നെ തു​ട​ർ​ന്ന്​ ഇ​ന്ന​ലെ സി.​പി.​എം ഹ​ർ​ത്താ​ൽ ആ​ച​രി​ച്ചി​രു​ന്നു.

സി.പി.എം പ്രവർത്തകർ ആക്രമിച്ചെന്ന് ആരോപിച്ച് മൂവാറ്റുപുഴയിലും ബി.​ജെ.​പി ആഹ്വാനം ചെയ്ത ഹർത്താൽ പുരോഗമിക്കുകയാണ്. പാലക്കുഴയിൽ ബി.ജെ.പി പ്രകടനത്തിനിടെ ഉണ്ടായ സംഘർഷത്തിൽ സി.പി.എമ്മിന്‍റെ കൊടിമരങ്ങൾ നശിപ്പിച്ചിരുന്നു. ഇതോടെ സ്ഥലത്തുണ്ടായിരുന്ന സി.പി.എം പ്രവർത്തകരും ബി.ജെ.പി പ്രവർത്തകരും തമ്മിൽ ഏറ്റുമുട്ടിയിരുന്നു. സംഭവത്തിൽ ഇരുവിഭാഗം പ്രവർത്തകർക്ക് പരിക്കേറ്റിരുന്നു. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:hartalkozhikode News
News Summary - BJP calls hartal in Kozhikode on Saturday
Next Story