Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightയു.ഡി.എഫ്​ പിന്തുണ...

യു.ഡി.എഫ്​ പിന്തുണ വേണ്ടെന്ന്​ പറഞ്ഞു എൽ.ഡി.എഫ്​ രാജിവെച്ചു; അവിണിശ്ശേരി പഞ്ചായത്തിലും ബി.ജെ.പി അധികാരമേറ്റു

text_fields
bookmark_border
യു.ഡി.എഫ്​ പിന്തുണ വേണ്ടെന്ന്​ പറഞ്ഞു എൽ.ഡി.എഫ്​ രാജിവെച്ചു; അവിണിശ്ശേരി പഞ്ചായത്തിലും ബി.ജെ.പി അധികാരമേറ്റു
cancel

ചേർപ്പ് (തൃശൂർ): ഹൈകോടതി വിധിയെ തുടർന്ന് അവിണിശ്ശേരി ഗ്രാമപഞ്ചായത്തിൽ ബി.ജെ.പി പ്രതിനിധികൾ അധികാരമേറ്റു. ഹരി സി. നരേന്ദ്രൻ പ്രസിഡൻറായും ഗീത സുകുമാരൻ വൈസ് പ്രസിഡൻറായും സത്യപ്രതിജ്ഞ ചെയ്​ത്​ അധികാരമേറ്റു. വരണാധികാരി സി.ഡി. മാലിനി സത്യവാചകം ചൊല്ലിക്കൊടുത്തു. എൽ.ഡി.എഫ്, യു.ഡി.എഫ് അംഗങ്ങൾ ചടങ്ങിൽ പങ്കെടുത്തില്ല. ബി.ജെ.പി ജില്ല മുൻ പ്രസിഡൻറ്​ എ. നാഗേഷ്, ലോചനൻ എന്നിവർ ആശംസ നേർന്നു.

14 അംഗ പഞ്ചായത്തിൽ ബി.ജെ.പിക്ക് ആറും എൽ.ഡി.എഫിന്​ അഞ്ചും യു.ഡി.എഫിന്​ മൂന്നും പ്രതിനിധികളാണുള്ളത്​. രണ്ടുതവണ യു.ഡി.എഫി​െൻറ പിന്തുണയോടെ എൽ.ഡി.എഫിലെ എ.ആർ. രാജു പ്രസിഡൻറായും ഇന്ദിര ജയകുമാർ വൈസ് പ്രസിഡൻറായും തെരഞ്ഞെടുക്കപ്പെടുകയും സത്യപ്രതിജ്ഞ ചൊല്ലുകയും ചെയ്​തിരുന്നു.

എന്നാൽ, യു.ഡി.എഫി​െൻറ സഹായത്തോടെ ഭരിക്കേണ്ടെന്ന് പറഞ്ഞ് ഇവർ രണ്ട്​ തവണയും രാജിവെച്ചു. ഇതോടെ ഭരണം അനിശ്ചിതത്വത്തിലായി. ഈ അവസ്ഥ തുടരുന്നതിനാൽ തങ്ങളെ അധികാരമേൽക്കാൻ അനുവദിക്കണമെന്ന്​ ആവശ്യപ്പെട്ട് വോട്ടെടുപ്പിൽ രണ്ടാം സ്ഥാനത്തെത്തിയ ഹരി സി. നരേന്ദ്രനും ഗീത സുകുമാരനും ഹൈകോടതിയെ സമീപിക്കുകയായിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:UDFLDFBJP
News Summary - BJP came to power in Avinisseri panchayath
Next Story